പാർട്ടിക്കാരനായ വെളിച്ചപ്പാട് 12 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി

12 വയസുകാരിയായ ആറാം ക്‌ളാസുകാരി പെൺകുട്ടിയെ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം. കാസർകോട്ടെ കുറ്റിക്കോൽ പഞ്ചായത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു ചടങ്ങിന്റെ ഭാഗമായി പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയ വെളിച്ചപ്പാട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്ഥലത്തെ ജനറൽ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ക്യാമറയുടെ സാന്നിദ്ധ്യത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥൻ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പൊലീസ് മനഃപൂർവം പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും, പ്രതി സി.പി.എം അനുഭാവിയാണെന്നും പാർട്ടി കുടുംബത്തിൽ പെട്ടയാളാണെന്നും അതുകൊണ്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്നും കുറ്റിക്കോൽ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസഫ് പറത്തട്ടേൽ പറയുന്നു. വെളിച്ചപ്പാട് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുള്ളതായാണ് പറത്തട്ടേൽ പറയുന്നത്. സ്വന്തമായി ദേവസ്വം മന്ത്രിമുതൽ വെളിച്ചപ്പാടും കാഴ്കക്കാരും വരെയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യമായതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ വെളിച്ചപ്പാടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

കൊച്ചുകുട്ടിയായതിനാൽ പെൺകുട്ടിക്ക് തന്നെ ഉപദ്രവിച്ചയാളുടെ പേര് പറയാൻ സാധിക്കാത്തതാകാമെന്നും സംഭവം നടന്നിട്ട് രണ്ടു ദിവസമായിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും കോൺഗ്രസ് നേതാവ് ചോദിക്കുന്നു. ഒരു കൊച്ചു കുട്ടിക്കെതിരെയാണ് അതിക്രമം നടന്നതെന്നും കേവലം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി അവൾക്ക് നീതി നിഷേധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് മെമ്പർ ആരോപിച്ചു.

എന്നാൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയാണ് ഉണ്ടായതെന്നുമാണ് ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഉത്തം ദാസ് പറയുന്നു. തങ്ങൾക്ക് ലഭിച്ച പരാതിയിൽ പെൺകുട്ടി ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അത് കൊണ്ടുതന്നെ എഫ്.ഐ.ആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉത്തം ദാസ് പറഞ്ഞു. എന്നാൽ വെളിച്ചപ്പാടിനാൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടിയും അവളുടെ അമ്മയേയും വെളിപ്പെടുത്തിയതായി പെൺകുട്ടിയെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മോഹനൻ പറയുന്നുണ്ട്.

Communist Oracle (velichappadu).sexually abuses 12-year-old girl