മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

വേണ്ടത്ര സുരക്ഷയില്ലാതെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മുന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കുറുവ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫര്‍ഷിന്‍ അഹമ്മദ് (8) ആണ് മരിച്ചത്. ഫര്‍ഷീന്റെ അമ്മ ഷമീമ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. പിതാവ് ഷാനവാസ് കക്കാട്ട്.

സ്‌കൂള്‍ ബസില്‍ ക്ലീനര്‍ അടക്കമുള്ള ജീവനക്കാര്‍ ഉണ്ടാവില്ലെന്നും ഡ്രൈവര്‍ മാത്രമാണ് കുട്ടികളെയുമായി പോകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് അപകടം നടന്നതിനു പിന്നാലെ മറ്റു ബസുകളില്‍ ഒരു അധ്യാപകന്‍ കൂടി കയറുന്നുണ്ട്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് അപകടത്തിന് കാരണം. ഒറ്റ ഡോര്‍ മാത്രമുള്ള ബസില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂള്‍ ബസിന്റെ പ്രവര്‍ത്തനത്തില്‍ മുന്‍പും പരാതി ഉന്നയിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

Student dies after falling off school bus in Malappuram