ശബരിമല ക്ഷേത്രത്തിന്റെ ആഭരണങ്ങൾ സുപ്രീംകോടതി പറഞ്ഞാലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് സംഘി മന്ത്രി

സ്വന്തമായി ദേവസ്വം മന്ത്രിയുള്ള ലോകത്തിലെ വിചിത്രമായ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘി മന്ത്രി തൻറെയും മന്ത്രിസഭയുടെയും സംഘിത്വം വെളിപ്പെടുത്തി വീണ്ടും രംഗത്ത്.ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ജി പറയുന്നത്. സര്‍ക്കാറിന്റെ സുരക്ഷയില്‍ തന്നെയാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ചെയ്യും. വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി സുരേന്ദ്രൻജി പറഞ്ഞു.

ആഭരണങ്ങൾ പന്തളം രാജകുടുംബം കൈവശം വെക്കുന്നത് എന്തിനാണെന്നും ആരാണീ ആഭരണങ്ങളുടെ ഉടമസ്ഥൻ എന്നും ദൈവത്തിന് കൊടുത്ത ആഭരണങ്ങളാണെങ്കിൽ അത് കൊടുത്തപ്പോൾ തീർന്നില്ലേ എന്നും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ബുധനാഴ്ച ചോദിച്ചിരുന്നു. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും പരിപാലിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കാനുമുള്ള സുപ്രീംകോടതി നിര്‍ദേശം സർക്കാർ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.ഈ വിഷയത്തിലാണ് കേരളത്തിലെ സംഘിമന്ത്രി തൻറെ ജന്മസിദ്ധമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.