ചേർത്തലയിലെ മിണ്ടാമഠത്തിനും തൻറെ ഭാര്യയെ അപമാനിക്കുന്ന നാസ്തിക മോർച്ച നേതാവിനുമെതിരെ നിയമ നടപടിയുമായി പിപിസുമനൻ

നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന ചേർത്തലയിലെ മിണ്ടാമഠത്തിനെതിരെയും കേരളാ യുക്തിവാദിസംഘം സ്ഥാപക നേതാവും പ്രശസ്ത എഴുത്തുകാരനുമായ പവനന്റെയും തന്റെയും ഭാര്യമാരെ അപമാനിക്കുന്ന വീഡിയോയുമായി സെൽഫ് പ്രമോഷൻ നടത്തി സ്ത്രീകളെ അപമാനിക്കുന്ന നാസ്തികമോർച്ച നേതാവ് സി രവിചന്ദ്രനും എതിരെ നിയമനടപടിയുമായി പിപി സുമനൻ.

മുൻപ് പലതവണ സ്ത്രീപക്ഷ പ്രവർത്തകരും സ്വതന്ത്രചിന്തകരും യുക്തിവാദികളും വ്യക്തിപരമായി ഞാനും മറ്റുപലരും പ്രതിഷേധമറിയിച്ചിട്ടും 2011 ൽ യുക്തിവാദികളുടെ ഇടയിൽ അവതരിച്ച ഒരു ‘നാസ്തിക സംഘി’ സ്വയം മഹാനാണെന്ന് സ്ഥാപിക്കാനും അദ്ദേഹത്തോടെയാണ് കേരളത്തിൽ യുക്തിവാദമാരഭിച്ചതെന്ന് സ്ഥാപിക്കാനുമായി സഹോദരൻ അയ്യപ്പൻ മുതൽ ശ്രീനാരായണ ഗുരുവിനെ വരെ അപമാനിക്കുന്ന കൂട്ടത്തിൽ എന്റെയും പവനന്റെയും ഭാര്യമാരെ അവഹേളിച്ചുകൊണ്ടുള്ള ഒരു സിനിമാറ്റിക്ക് കഥാപ്രസംഗ പരിപാടി കേരളത്തിൽ പല വേദികളിലും ഇടക്കിടക്ക് അവതരിപ്പിച്ചു ആത്മനിർവൃതിയടയുകയും സെൽഫ് പ്രമോഷൻ നടത്തിവരുന്നതായും പലരും ശ്രദ്ധിച്ചുകാണുമല്ലോ? അടുത്തദിവസങ്ങളിൽ ഈ കലാപരിപാടി എവിടെയൊക്കെയോ അരങ്ങേറുന്നതായി സോഷ്യൽമീഡിയയിൽ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഭാര്യയെക്കൊണ്ട് നിയമനടപടി സ്വീകരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ആദ്യകാല യുക്തിവാദി നേതാവ് പിപിസുമനൻ പറഞ്ഞു.

ഇതോടൊപ്പം ചേർത്തലയിലെ മിണ്ടാമഠത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ മറ്റൊരു കേസും താൻ കൊടുക്കുന്നുണ്ടെന്നും രണ്ടുകേസുകളിലും, അതോടൊപ്പം നാസ്തികമോർച്ച നേതാവിൻറെ ഈ ‘വെളിച്ചപ്പാടിൻറെ ഭാര്യ’യെന്ന കലാപരിപാടി എനിക്ക് യാത്ര ചെയ്‌തെത്താവുന്ന ദൂരത്തിൽ അടുത്തപരിസരത്തെവിടെയെങ്കിലും അവതരിപ്പിക്കുന്നുണ്ടെങ്കിൽ നേരിട്ടും പ്രതികരിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ നല്ലവരുടെയും സഹകരണം നിയമനടപടിയിലും വെളിച്ചപ്പാടിന്റെ ഭാര്യ അവതരിപ്പിക്കുന്ന വേദിയിൽ ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്ന കലാപരിപാടിക്കും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

സ്വന്തമായ ഒരാവശ്യത്തിനും ആയിരുന്നില്ലെങ്കിലും സുപ്രീംകോടതിവരാന്തവരെ കയറിയിറങ്ങിയതാണ്. വയസും പ്രായവുമൊക്കെയായി ഇനി കോടതിയും കേസുമായി നടക്കാൻ താത്പര്യമില്ലെന്ന് കരുതി പലതും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എങ്കിലും കോടതികയറ്റിയെ അടങ്ങൂ എന്ന് ചില കുണ്ടികുലുക്കി പക്ഷികൾ തീരുമാനിച്ചാൽ എന്തുചെയ്യാനാകും?

എന്തായാലും രണ്ടുകേസുകളിൽ കൂടി വീണ്ടും കോടതി കയറാൻ തീരുമാനിച്ചു. ഒന്ന് ചേർത്തലയിലെ മിണ്ടാമഠം എന്ന പീഡനകേന്ദ്രത്തിനെതിരെയും മറ്റൊന്ന് എൻറെ സ്വന്തം ഭാര്യയെ അപമാനിക്കുന്ന ഒരു നാസ്തിക ദൈവത്തിനും എതിരെയാണ്.

പലതവണ സ്ത്രീപക്ഷ പ്രവർത്തകരും സ്വതന്ത്രചിന്തകരും യുക്തിവാദികളും വ്യക്തിപരമായി ഞാനും മറ്റുപലരും പ്രതിഷേധമറിയിച്ചിട്ടും 2011 ൽ യുക്തിവാദികളുടെ ഇടയിൽ അവതരിച്ച ഒരു ‘നാസ്തിക സംഘി’ സ്വയം മഹാനാണെന്ന് സ്ഥാപിക്കാനും അദ്ദേഹത്തോടെയാണ് കേരളത്തിൽ യുക്തിവാദമാരഭിച്ചതെന്ന് സ്ഥാപിക്കാനുമായി സഹോദരൻ അയ്യപ്പൻ മുതൽ ശ്രീനാരായണ ഗുരുവിനെ വരെ അപമാനിക്കുന്ന കൂട്ടത്തിൽ എന്റെയും പവനന്റെയും ഭാര്യമാരെ അവഹേളിച്ചുകൊണ്ടുള്ള ഒരു സിനിമാറ്റിക്ക് കഥാപ്രസംഗ പരിപാടി കേരളത്തിൽ പല വേദികളിലും ഇടക്കിടക്ക് അവതരിപ്പിച്ചു ആത്മനിർവൃതിയടയുകയും സെൽഫ് പ്രമോഷൻ നടത്തിവരുന്നതായും പലരും ശ്രദ്ധിച്ചുകാണുമല്ലോ? അടുത്തദിവസങ്ങളിൽ ഈ കലാപരിപാടി എവിടെയൊക്കെയോ അരങ്ങേറുന്നതായി സോഷ്യൽമീഡിയയിൽ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഭാര്യയെക്കൊണ്ട് നിയമനടപടി സ്വീകരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കൈരളി ചാനലുകാർ എൻറെ ഭാര്യയുടെ പെർമിഷനോടെ പിടിച്ച ഒരു വീഡിയോയിലെ കുറച്ച് ഭാഗങ്ങൾ ഞങ്ങളുടെ അനുവാദമില്ലാതെ എഡിറ്റ് ചെയ്‌തു ചേർത്ത് കേരളത്തിലെ മുൻകാല യുക്തിവാദികളെ അപമാനിക്കാൻ ഈ നാസ്തിക സംഘിനടത്തുന്ന സെൽഫ്പ്രമോഷൻ പരിപാടിയിലെ സ്ത്രീവിരുദ്ധതയ്ക്കും തെണ്ടിത്തരത്തിനുമെതിരെ നേരിട്ട് പ്രതികരിക്കാൻ വാർദ്ധക്യത്തിൽ ഞങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ദൂരത്തായതിനാലാണ് നിയമനടപടി സ്വീകരിക്കുന്നത്.

ഇതോടൊപ്പം ചേർത്തലയിലെ മിണ്ടാമഠത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ മറ്റൊരു കേസും ഞാൻ കൊടുക്കുന്നുണ്ട്.

രണ്ടുകേസുകളിലും, അതോടൊപ്പം നാസ്തികമോർച്ച നേതാവിൻറെ ഈ ‘വെളിച്ചപ്പാടിൻറെ ഭാര്യ’യെന്ന കലാപരിപാടി എനിക്ക് യാത്രചെയ്‌തെത്താവുന്ന ദൂരത്തിൽ അടുത്തപരിസരത്തെവിടെയെങ്കിലും അവതരിപ്പിക്കുന്നുണ്ടെങ്കിൽ നേരിട്ടും പ്രതികരിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. എല്ലാ നല്ലവരുടെയും സഹകരണം നിയമനടപടിയിലും വെളിച്ചച്ചപ്പാടിന്റെ ഭാര്യ അവതരിപ്പിക്കുന്ന വേദിയിൽ ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്ന കലാപരിപാടിക്കും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,

സ്നേഹപൂർവ്വം പിപി സുമനൻ