നഗ്ന ചിത്രം പകര്‍ത്തി ബെൻസ് കാറും പണവും തട്ടി: സിനിമാ പ്രവര്‍ത്തകയും സഹായിയും അറസ്റ്റിൽ

കൊച്ചിയിൽ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍ നിന്ന് പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ സിനിമ പ്രവര്‍ത്തകയും കൂട്ടാളിയും അറസ്റ്റില്‍. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പാലാരിവട്ടം സ്വദേശി ജൂലി, സഹായിയായ കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 27നായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്.

യുവാക്കളുടെ കൈയില്‍നിന്ന് അമ്പതിനായിരം രൂപ, ബെന്‍സ് കാര്‍,രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇവര്‍ കൈക്കലാക്കിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.

ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് യുവാക്കളെ വിളിച്ചുവരുത്തികെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്ന് പേരെത്തി കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് യുവാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും നഗ്‌നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും തട്ടിയെടുത്തത്.