ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല; വിളക്കെണ്ണയിൽ മൃഗക്കൊഴുപ്പ്: വീണ്ടും വിദ്വേഷ പരാമർശവുമായി സെന്‍കുമാര്‍

ജനങ്ങളിൽ വീണ്ടും വര്‍ഗീയ വിദ്വേഷം കുത്തിവെക്കുന്ന പരാമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ലെന്നും ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും സെൻകുമാർ പറയുന്നു.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക.

ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍ എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും
മൃഗക്കൊഴുപ്പുണ്ട്.

അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക. ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക.

ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക.