തിരുവനന്തപുരത്ത് നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയായ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

ആരുമില്ലാത്ത സമയത്ത് കുട്ടിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ വലിയമല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെയാണ് അറസ്റ്റ്രേഖപ്പെടുത്തിയത്. യശോധരന്‍. സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയാണ് ഇയാള്‍.

2008ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. മറ്റൊരു സ്‌കൂളിലായിരുന്നു അന്ന് അയാള്‍ ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.