96 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് പ്രതിദിനം10 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുമായി ബിഎസ്എൻഎൽ

പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്‌എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടു 4ജി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കള്‍ നല്‍കിവരുന്ന പ്ലാനുകളേക്കാള്‍ മികച്ച പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്‌എന്‍എൽ അവതരിപ്പിച്ചിരിക്കുന്നത്.

96 രൂപയുടെ പ്ലാനില്‍ 10 ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ കാലാവധി. ഈ റീച്ചാര്‍ജില്‍ ഡേറ്റ മാത്രമാണ് ലഭിക്കുക. 236 രൂപയുടെ പ്ലാനിൽ പ്രതിദിനം പത്ത് ജിബി ഡേറ്റ ലഭിക്കും. 84 ദിവസമാണ് കാലാവധി. ഈ പ്ലാനിലും ഡേറ്റ മാത്രമാണ് ലഭിക്കുക. 4ജി ഡേറ്റ കൂടാതെ സൗജന്യ കോളുകളും വാഗ്ദാനം ചെയ്യുന്ന 251 രൂപയുടെ പ്ലാന്‍ ബിഎസ്‌എന്‍എലിനുണ്ട്. പ്രതിദിനം രണ്ട് ജിബി ഡാറ്റ 51ദിവസം കാലാവധിയിൽ ലഭിക്കും.

ബിഎസ്എൻഎൽ 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്വകാര്യ നെറ്റ് വര്‍ക്കുകളുടെ അത്രയും വേഗം ബിഎസ്‌എന്‍എലിന് ഇല്ല എന്ന ആരോപണമുണ്ട്. രാജ്യത്ത് ബിഎസ്‌എന്‍എലിന്റെ 4ജി പൂര്‍ണതോതില്‍ ലഭ്യമാകാത്തതിനാൽ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ 4ജി പ്ലാനുകള്‍ ഉപയോഗിക്കാനാവൂ.