ഡല്‍ഹിയില്‍ കെജ്‌രിവാൾ തരംഗം; ഹാട്രിക് ഭരണം ഉറപ്പിച്ച് എ എ പി

ബി ജെ പിയുടെ ശക്തമായ വിദ്വേഷ പ്രചാരണത്തെ അതിജീവിച്ച് ഡല്‍ഹിയില്‍ ആം ആദ് മി പാര്‍ട്ടി അധികാരത്തിലേക്ക്. മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള മന്ത്രിമാരെല്ലാം ലീഡ് ചെയ്യുകയാണ്. ശഹീന്‍ബാഗ് അടക്കമുള്ള ന്യൂനപക്ഷ മേഖലകളില്‍ എ എ പി വന്‍ കുതിപ്പാണ് നടത്തുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസി്‌ന ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ എ എ പിയിലേക്ക് ഷിഫ്റ്റ് ചെയ്തതായി ആദ്യ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എ എ പി 52 സീറ്റുമായി മുന്നിട്ട് നില്‍ക്കുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഏറെ മുന്നോട്ടുവന്ന ബി ജെ പി 17മണ്ഡലങ്ങളിലാണ് മുന്നിട്ട് നില്‍ക്കുന്നതത്. കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗമാരന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹാറൂണ്‍ റഷീദ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു.

വോട്ടെണ്ണല്‍ അതിവേഗം പുരോഗമിക്കുമ്പോള്‍ എ എ പി ക്യാമ്പില്‍ ഇതിനകം ആഘോഷം തുടങ്ങിയിട്ടുണ്ട. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. 70 ശതമാനത്തോളം എണ്ണി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 11 മണിക്കുള്ളില്‍ തന്നെ അന്തിമ ഫലം വരുമെന്നാണ് റിപ്പോര്‍ട്ട്.

Delhi election results: AAP headed for second term, shoots away to lead in 54 seats, BJP ahead in 15