ബിജെപി വനിതാ നേതാവായ കുലസ്ത്രീക്കെതിരെ അവിഹിതം ആരോപിച്ച് ഭര്‍ത്താവ് വെടിവച്ചു കൊന്നു

കുലസ്ത്രീ മോർച്ചിയായ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനിത ബിജെപി നേതാവിനെ ദേശസ്നേഹിയായ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷം ഗോദരയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സൈന്യത്തില്‍ നിന്ന് വിരമിച്ച ഭര്‍ത്താവ് തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് ഇയാള്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വനിതാ നേതാവിന്റെ കുടുംബം പറയുന്നത്.