വയനാട്ടിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യർത്ഥിനി മരിച്ചു

കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അമ്പലവയൽ നരിക്കുണ്ട് കണക്കയിൽ മുസ്തഫയുടെ മകൾ തസ്‌നിയാണ് (19) മരിച്ചത്. ബത്തേരി ടൗണിലെ പാരലൽ കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ചാടിയത്. കഴിഞ്ഞ 6 ആം തീയതി ഉച്ചയോടയായിരുന്നു സംഭവം.

ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു പോകാനിറങ്ങിയ വിദ്യാർഥിനി വഴിമധ്യേ സുഹൃത്തുക്കളെ പറഞ്ഞയച്ചശേഷം വീണ്ടും കോളജിലേക്കു തിരിച്ചെത്തി കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു ചാടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.