‘കെട്ടിപ്പിടിക്കൂ വെറുക്കാതിരിക്കൂ’: ഹാപ്പി ഹഗ് ഡേ; മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍ ഗാന്ധി

ഫെബ്രുവരി രണ്ടാം വരം പ്രണയിക്കുന്നവരുടെ ദിവസങ്ങളാണല്ലോ.ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ പലപല ദിനങ്ങളായി ആഘോഷിക്കുന്നുണ്ടെങ്കിലും വാലന്റ്റൈന്‍സ് ഡേ ആണ് എല്ലായിടത്തും വ്യാപകമായി ആഘോഷിക്കുന്നത്. ഹഗ് ഡേ ആയ ഫെബ്രുവരി 12 ന് ബിജെപിയ്ക്ക് ആശംസയറിയിച്ച കോണ്‍ഗ്രസിൻറെ ട്വിറ്റ് വൈറലാവുകയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ ട്രോളിയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

മുൻപ് പാര്‍ലമെന്റ് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിജെപിക്ക് എപ്പോഴും ഒരേ മെസ്സേജ് തന്നെയാണ് എല്ലാവര്‍ഷവും, ‘കെട്ടിപ്പിടിക്കൂ വെറുക്കാതിരിക്കൂ’. കോണ്‍ഗ്രസിന്റെ ഔദ്യേഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.

‘പാപത്തെ വെറുക്കൂ പാപിയെ സ്‌നേഹിക്കൂ’ മഹത്മാ ഗാന്ധിയുടെ വാക്കുകള്‍ക്കൂടി ചേര്‍ത്താണ് വീഡിയോ പങ്ക്‌വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ വീഡിയോ ഇതേ ദിവസം കോണ്‍ഗ്രസ് പങ്ക്‌വെച്ചിരുന്നു.