തോൽവികളേറ്റുവാങ്ങാൻ സീറോകൾ പിന്നെയും ബാക്കി!

ജോർജ്ജ് ജോസഫ്

പ്രിൻസാണ്… പ്രിൻസസുമുണ്ട്! പ്രിൻസിപ്പിൾ ഇല്ലെന്നുമാത്രം…!

അതിനാൽ നാട്ടുകാർ കൊടുത്ത പ്രിൻസിപ്പലുമായി മുങ്ങി!

ദോഷം പറയരുതല്ലോ, ആള് പ്രഗത്ഭനാണ്. അതുകൊണ്ടുതന്നെ റോമിൽ വിട്ടു പഠിപ്പിച്ചത്രേ!

ഒരു ഒന്നൊന്നര പഠിത്തം! തൊഴിലെല്ലാം ശരിക്കു പഠിച്ചു…!

പട്ടം ഏൽക്കുന്നതിനു മുമ്പെ മറ്റൊരു അച്ഛൻ പട്ടം ഏറ്റു!

അങ്ങനെ ഇടവകക്കാരുടെ കൊച്ചച്ചൻ വിളി സ്വയം അന്വർഥമാക്കി. കൊച്ചിൻ്റെ അച്ഛൻ!!!

പുള്ളീം മോശമല്ല; പള്ളീം മോശമല്ല- സീറോപ്പള്ളികളിലെ വിലകൂടിയ പള്ളി-ഇടപ്പള്ളി പള്ളി!

അടിച്ചുമാറ്റിയതോ, മണ്ടൻ വിശ്വാസികൾ ഏൽപ്പിച്ച കുർബാനപ്പണം!

അതോടെ ഇടപ്പള്ളി അസിസ്റ്റൻ്റ് വികാരി അങ്കമാലി അസിസ്റ്റൻ്റായി!

15ലക്ഷമുണ്ടത്രേ! വികാരിയും കൂട്ടരും ചോദ്യം ചെയ്തപ്പോ പറയുകയാ, ചെല വായിപ്പോയെന്ന്!

ആരുടെ വായിലാ? ഒരു സ്തീക്ക് കൊടുത്ത് സഹായിച്ചത്രേ!

സ്തീയെ പൊക്കിയപ്പോൾ, അവൾ വെറും സ്ത്രീയല്ല, ഒരു കുട്ടീടെ അമ്മയാണ്…

കുട്ടീടെ അച്ഛൻ ആരാ…? ആ… ആരോ!

ഒടുവിൽ ‘അച്ചനാണച്ചോ അച്ഛൻ’ എന്ന് മൂപ്പന്മാർ കണ്ടെത്തി!

കാരണം, അവളെ മറക്കാനാവില്ലാന്ന് ‘കൊച്ചച്ഛൻ’ ശാഠ്യംപിടിച്ചു!

അങ്ങനെ കുർബാനപ്പണം കാമുകിയുടെയും കുട്ടീടേം വായിലായി; ആത്മാക്കൾ നരകത്തിലും!!

പണം തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിൽ തൽക്കാലം ഫ! പ്രിൻസ് തൈക്കൂട്ടത്തെ വിട്ടയച്ചു- കുപ്പയമൂരിച്ച്…!

അങ്ങനെ കൊച്ചച്ചൻ പൂർണമായും കൊച്ചിൻ്റെ അച്ഛൻതന്നെയായി ഇപ്പോൾ മുങ്ങിയിരിക്കയാണത്രേ!

എന്നാൽ കൊച്ചച്ചനെ കരുവാക്കി വികാരിയച്ചനെ രക്ഷിക്കാൻ വിമതർ നീക്കം നടത്തുന്നതായി ആരോപിച്ച് ഒരുവിഭാഗം വിശ്വാസികൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ ഇടപ്പള്ളി പള്ളിയിൽ വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിന്റെയും അസിസ്റ്റന്റ് വികാരിയുടെയും നേതൃത്വത്തിൽ 35 ലക്ഷം രൂപയുടെ കുർബാനപ്പണ കുംഭകോണം നടന്നതായി വാർത്ത പുറത്തുവരുന്നു. വിശ്വാസികൾ വിവിധ നിയോഗങ്ങൾക്കായി കുർബാന ചൊല്ലാൻ ഏല്പിക്കുന്ന പണത്തിൽ നിന്നാണ് 35 ലക്ഷം കവർന്നിരിക്കുന്നത്. ഇതിൽ ഏറെയും പാവപ്പെട്ട വിശ്വാസികൾ മരിച്ചവർക്കു മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം, കാര്യസാധ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി സമർപ്പിച്ച പണമാണ്.

ഒരു വൈദികന് ഒരു കുർബാനക്ക് ഒരു കുർബാനപ്പണമേ സ്വീകരിക്കാവൂ എന്നാണ് നിയമം. മിച്ചം വരുന്ന കുർബാന നിയോഗവും പണവും സ്വീകരിച്ച് മറ്റു വൈദികരേയോ കുർബാന നിയോഗം ഇല്ലാത്ത രൂപതകളെയോ ഏൽപ്പിക്കണം. ഇങ്ങനെ കുർബാന ചൊല്ലിക്കേണ്ട പണമാണ് ഇടപ്പള്ളി പള്ളി കുംഭകോണം നടത്തിയിരിക്കുന്നത്. ഒരു കുർബാനക്ക് 100 രൂപ വച്ച് കണക്കു കൂട്ടിയാൽ 35,000 കുർബാനയുടെ പണമാണ് ഇങ്ങനെ ഇടപ്പള്ളി പള്ളിവികാരിയുടെ നേതൃത്വത്തിൽ വകമാറ്റിയത്.

കുർബാനപ്പണം കൈകാര്യം ചെയ്യുന്നതിൽ കാണിക്കുന്ന അഴിമതി അതീവ ഗൗരവമുള്ള കുറ്റമായാണ് കത്തോലിക്കാ സഭ കാണുന്നത്. ഈ അഴിമതിയുടെ പേരിൽ കൊച്ചച്ചനെ മാത്രം സസ്‌പെൻഡ് ചെയ്ത് വികാരിയച്ചനെ രക്ഷിക്കാനുള്ള നടപടികളാണ് എറണാകുളം രൂപത സ്വീകരിച്ചിരിക്കുന്നത്. കുർബാനപ്പണം അനധികൃതമായി വകമാറ്റാനുള്ള മുഴുവൻ ചെക്കുകളിലും ഒപ്പിട്ടിരിക്കുന്നത് വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം ആണ്. ഭൂമിവിവാദത്തിന്റെ സമയത്ത് ഈ വൈദികൻ കർശന വിമത നിലപാട് സ്വീകരിച്ചാൽ ഇദ്ദേഹത്തെ രക്ഷിക്കണം എന്നാണ് അന്ന് “സുതാര്യത” എന്ന മുദ്രാവാക്യം മുഴക്കിയ വിമത വൈദികരുടെ ഇപ്പോഴത്തെ നിലപാട്. പണം ലഭിച്ചു എന്ന് ഉറപ്പ് വരുത്താതെ കർദിനാൾ ആലഞ്ചേരി പ്രമാണങ്ങളിൽ ഒപ്പിട്ടു എന്ന വിമത വിഭാഗത്തിന്റെ ആരോപണത്തിലാണ് ഭൂമിവിവാദം തുടങ്ങുന്നത്. എന്നാൽ 35 ലക്ഷം രൂപയുടെ കുർബാനപ്പണം കൈമാറ്റം ചെയ്യാൻ ചെക്കുകളിൽ ഒപ്പിട്ട വികാരിയെ സംരക്ഷിക്കണം എന്നാണ് ഇപ്പോൾ വിമതവിഭാഗം വാദിക്കുന്നത്. ഇത് വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ കുർബാനപ്പണ കുഭകോണം നടക്കുന്നത്.