ക്രിമിനല്‍ കേസുള്ളവരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചാല്‍ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ കേസിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുള്ളവരെ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ രാഷ്ടട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ പ്രസിദ്ധീകരിക്കേണ്ടത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരം വിശദീകരണം നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രാഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.

യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത്. ക്രിമിനല്‍ സ്വഭാവമുള്ള ഒരാളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുകയോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിയാക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

SC directs political parties to list candidates’ criminal records online