ഇടപ്പള്ളി പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അതി രൂപ താ…!

ഇടപ്പള്ളി സെന്റ് ജോർജ്പള്ളിയിൽ വിശ്വാസി പൊട്ടന്മാർ നൽകിയ കുർബാനപ്പണം വികാരി കാമുകിയുടെ അകൗണ്ടിലേക്ക് നൽകിയ സംഭവത്തിൽ വിശ്വാസികളുടെ കുര്‍ബാനപ്പണം നഷ്ടമാകില്ലെന്ന് അരമന വ്യക്തമാക്കി. കുര്‍ബാന നിയോഗത്തിനായി ഏതൊക്കെ വൈദികര്‍ക്കാണോ കൂടുതല്‍ പണം അയച്ചുകൊടുത്തത് അവര്‍ ആ പണം കുര്‍ബാന ധര്‍മമായി കണ്ട് ചൊല്ലിതീര്‍ക്കുമത്രെ. കുര്‍ബാനകളുടെ ഉത്തരവാദിത്തം കൂരിയയുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കുകയും കുര്‍ബാനകളുടെ ഉത്തരവാദിത്തം അതിരൂപത ഏറ്റെടുക്കുകയും ചെയ്തു. കൃത്യമായ അവധികളില്‍ പണം മടക്കി നല്‍കാമെന്ന ഉറപ്പ് കാശ്‌ അടിച്ച് കാമുകിക്ക് കൊടുത്ത കൊച്ചച്ചൻ പ്രിന്‍സില്‍ നിന്നും അരമന എഴുതി വാങ്ങുകയും ചെയ്തു.

വരവുകളും ചെലവുകളും കൃത്യമായി ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യുകയും മാസംതോറും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന ചുരുക്കം ചില പള്ളികളില്‍ ഒന്നാണ് ഇടപ്പള്ളി പള്ളി. പള്ളിയിലെ മുഴുവന്‍ കണക്കുകളും പരിശോധിക്കുകയും പള്ളിക്ക് യാതൊരുവിധ സാമ്പത്തിക നഷ്ടവും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പള്ളിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വിശ്വാസികൾക്ക് നഷ്ടപ്പെട്ടതായി പറയുന്ന 35 ലക്ഷം രൂപയിൽ 15 ലക്ഷം രൂപ അതി രൂപതാക്കാർ ഏറ്റെടുത്തു. 15 ലക്ഷം രൂപയ്ക്കുള്ള കുർബാന ചൊല്ലി തീർക്കുമത്രേ.

സംഭവത്തിൻറെ ചുരുളഴിഞ്ഞത് ഇങ്ങനെ. വൈദികരില്‍ നിന്ന് കടംവാങ്ങിയശേഷം തിരിച്ചു കൊടുക്കാതിരുന്ന ‘കൊച്ചച്ചന്റെ’ നടപടി അതിരൂപത ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കുര്‍ബാന പണത്തിലെ തിരിമറിയും സ്വന്തം വീട്ടില്‍ നിന്ന് വരെ പണം അടിച്ചു കൊണ്ടുപോയ കഥയും ആയിരുന്നു. ഈ പണമെല്ലാം എന്തു ചെയ്തുവെന്ന ചോദ്യത്തിന് കിട്ടിയ മറുപടി കേട്ട് അതിരൂപതയിലെ മെത്രാപ്പോലീത്താ അടക്കം മുഴുവന്‍ വൈദികരുടെയും കണ്ണ് തള്ളി. കാമുകിക്കും കുഞ്ഞിനും ചെലവിന് കൊടുത്തുവെന്നായിരുന്നു മറുപടി. കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ അരമനയില്‍ വച്ചുതന്നെ ‘ഉടുപ്പൂരിച്ച്’ കൊച്ചച്ചനെ മാതാപിതാക്കള്‍ക്കൊപ്പമയച്ചു. വൈദികവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രിന്‍സിന്റെ കത്ത് അരമന നിർബന്ധിച്ച് എഴുതിവാങ്ങിക്കുകയായിരുന്നു.

വൈദികവൃത്തിക്ക് നിരക്കാത്ത സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് പ്രിന്‍സിനെ പുറത്താക്കിയതെന്നും അതിരൂപതയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ഇടപ്പള്ളി പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതിരൂപതാ ചൂണ്ടിക്കാട്ടി.
വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയതോടെ എറണാകുളം വിട്ട പ്രിന്‍സ് ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. കാമുകിയാകട്ടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് വിവാഹിതയായ ആളാണ് ഈ യുവതി. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയമാണ് പ്രിന്‍സിനെ പ്രണയത്തിലേക്ക് എത്തിച്ചത്. ഇവരുടെ ചാറ്റിംഗ് അടക്കം മുഴുവന്‍ ഇടപാടുകളും അരമന പുറത്തെടുത്തുവെന്നാണ് സൂചന.

രണ്ടു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പൗരോഹിത്യം സ്വീകരിച്ചത്. പഠനത്തിലും പെരുമാറ്റത്തിലുമുള്ള മികവ് പരിഗണിച്ച് അന്നത്തെ മെത്രാപ്പോലീത്താ വൈദിക വിദ്യാര്‍ത്ഥിയായിരിക്കേ പ്രിന്‍സിനെ റോമില്‍ പരിശീലനത്തിന് അയച്ചിട്ടുമുണ്ട്.