CAA: ചെന്നൈയില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരത്തിന് നേരെ പോലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരുക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വണ്ണാര്‍പേട്ടില്‍ നടത്തിയ ശഹീന്‍ ബാഗ് മോഡല്‍ സമരത്തിനെതിരെ പോലീസ് അതിക്രമം. പോലീസ് സമരക്കാര്‍ക്കു നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ ഉടന്‍ സമരം അവസാനിപ്പിച്ച് മടങ്ങണമെന്ന്് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് രാത്രി 9.30 നാണ് പോലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി ആളുകള്‍ സമരത്തിനെത്തിയിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുവെന്നാണ് വിവരം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913