തിരുവനന്തപുരത്ത് പൂജയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. മണക്കാട് സുഭാഷ് നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പന്‍ പിള്ള) ഫോര്‍ട്ട് പോലീസ് അറസ്‌ററ് ചെയ്തത്.

പൂജയ്ക്കായി എത്തിയ 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ക്ഷേത്ര പൂജാരി മണിയപ്പൻ പിള്ള യ്ക്ക് 54 വയസുണ്ട് . മണി പോറ്റി എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913