സുപ്രീംകോടതി വിധി നടപ്പാക്കി: പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ ദൈവസ്നേഹം മൂത്ത് സംഘര്‍ഷം

സുപ്രീംകോടതി വിധി നടപ്പാക്കിയതിന് പിന്നാലെ കൂത്താട്ടുകുളം ചോരക്കുഴി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബാ‍യ പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് വഴി വച്ചത് ഓര്‍ത്തഡോക്സ് വിഭാഗത്തെ തടയാന്‍ ശ്രമിച്ച യാക്കോബായ വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മൂന്നു തവണ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, യാക്കോബായ വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപോകേണ്ടി വന്നു. തുടര്‍ന്ന് കോടതി വിധി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പള്ളിയിൽ പൊലീസ് സഹായത്തോടെ പ്രവേശിച്ച ഓർത്തഡോക്സ് സഭാ വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ കുർബാന അർപ്പിച്ചു. യാക്കോബായ സഭാ വിശ്വാസികൾ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുകയാണ്. ബർ യൂഹാനോൻ റമ്പാന്റെ നേതൃത്വത്തിൽ ഇരുപതോളം യാക്കോബായ സഭാ വിശ്വാസികളും മക്കാബി പ്രവർത്തകരും ചർച്ച് ആക്ട് മൂവ്മെന്റ് പ്രവർത്തകരും അറസ്റ്റ് വരിച്ച് സ്റ്റേഷനിൽ ഉണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913