എന്തൊരു രാജഭക്തി!; കേന്ദ്രവും സംസ്ഥാനവും തമ്മിൽ വ്യത്യാസം വാക്കുകളിൽ മാത്രം: കെ.എസ് ശബരീനാഥൻ എംഎൽഎ

അമിത്ഷായുടെ പോലീസ് ഡൽഹി ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കാൻ ആവശ്യപ്പെടുമ്പോൾ പിണറായി പോലീസും അതുതന്നെ ചെയ്യുന്നതിൽ അതിശയമില്ലെന്ന് കെ എസ് ശബരീനാഥൻ എംഎൽഎ.പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നടക്കുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പൊലീസിന്‍റെ ഭാഗത്ത് നിന്ന് അടിച്ചമർത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കന്‍റോൺമെന്‍റ് സിഐ യുടെ കത്തെന്ന് അദ്ദേഹം പറഞ്ഞു.എന്തൊരു രാജഭക്തി!

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ സമാധാനപരമായി സമരം ചെയ്യുന്ന ഷഹീൻ ബാഗ് സംയുക്തസമരസമിതിയോട് പന്തൽ പൊളിക്കാൻ അവശ്യപെട്ട് കന്റോൺമെന്റ് CI കൊടുത്ത കത്തിനോട് പ്രതികരിക്കുകയായിരുന്നു കെ എസ് ശബരീനാഥൻ എംഎൽഎ.

പൗത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം വലിയ ശ്രദ്ധയാണ് നേടുന്നത്. കേന്ദ്ര സർക്കാരിനെ വലിയ തോതിൽ ഷഹീൻ ബാഗ് സമരം പ്രതിരോധത്തിലാക്കിയിരുന്നു.ഇന്ന് പ്രതിഷേധക്കാർ അമിത്ഷായുടെ വസതിയിലേക്ക് മാർച്ച് ചെയ്തിരുന്നു. സമരം പൊളിക്കാൻ പല വഴികളും സംഘപരിവാർ സംഘടനകൾ നടത്തി വരുന്നുണ്ട്.രാജ്യവ്യാപകമായി ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ സമാധാനപരമായി നടക്കുന്ന സമരപ്പന്തലാണ് ഇപ്പോൾ പോലീസ് പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഫെബ്രുവരി 22 മുതൽ കോഴിക്കോടും സമരം ആരംഭിക്കുന്നുണ്ട്.

സോഷ്യൽ മീഡയയിൽ വലിയ പ്രതിഷേധമാണ് തിരുവനന്തപുരത്തെ സമര പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന പൊലീസിന്‍റെ കത്തിനെതിരെ ഉയരുന്നത്. കെ എസ് ശബരീനാഥൻ എംഎൽഎയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913