തൃശൂരില്‍ കാട്ടുതീ; രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണ അന്ത്യം

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.

തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമന വിഭാഗവും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913