എന്ത് സമ്മർദ്ദമുണ്ടായാലും പൗരത്വ നിയമം പിന്‍വലിക്കില്ല: പ്രധാനമന്ത്രി മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഏറെ സമ്മര്‍ദമുണ്ടായിട്ടും പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ഉറച്ച് നില്‍ക്കുന്നു. സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഇതില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി ഉടന്‍ ആരംഭിക്കും. ക്ഷേത്രനിര്‍മാണത്തിനുള്ള ട്രസ്റ്റ് പ്രവര്‍ത്തനം ദ്രുതഗതിയിലാക്കും. രാമക്ഷേത്ര നിര്‍മാണത്തിനുള്ള 67 ഏക്കര്‍ ഭൂമി ഉടന്‍ ട്രസ്റ്റിന് സര്‍ക്കാര്‍ കൈമാറുമന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതീയ ജന സംഘ് നേതാവായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ 63 അടിയുള്ള പ്രതിമ അനാച്ഛാദനം ചെയ്തും ഉപാധ്യയയ്ക്കായി സ്മാരക മന്ദിരം സമര്‍പ്പിച്ചും 30 ഓളം പദ്ധതികളാണ് വരാണസിയില്‍ മോഡി ഇന്ന് ഉദ്ഘാടനം ചെയ്തത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913