ഗോമാതാവിനെ ഒഴിവാക്കി: കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍നിന്നും ബീഫ് ഔട്ട്

കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പോലീസ് അക്കാദമി. പുതിയ ട്രെയിനി ബാച്ചിന്റെ പരിശീലനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിരിക്കുന്നത്.

ആരോഗ്യവിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരണം. അതേ സമയം ബീഫ് എന്തുകൊണ്ട് മെനുവില്‍നിന്നും പുറത്തുുപോയി എന്ന കാര്യത്തില്‍ വിശദീകരണമില്ല.ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിക്കൊണ്ടുളള മെനു എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ ഭക്ഷണ മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയംസ ഓരോ ട്രെയിനിയും ഭക്ഷത്തിനായി നല്‍കേണ്ട തുക വര്‍ദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവില്‍ ഒരു ട്രെയിനി നല്‍കേണ്ടയിരുന്നത്. അത് 6000 രൂപയായണ് വര്‍ധിപ്പിച്ചത്.

Beef missing from Kerala Police’s new menu at training camps