അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ വനിതാ കോളജിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ മൂന്ന് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്റേതാണ് നടപടി.

ആര്‍ത്തവ സമയത്ത് ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.കോളേജ് പ്രവേശന സമയത്ത് തന്നെ പെണ്‍കുട്ടികളില്‍ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരുന്നു. ആര്‍ത്തവ പരിശോധന നടത്തിയ രീതിക്കെതിരെയാണ് നടപടി. പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരം പെൺകുട്ടികളെ ഓരോരുത്തരെ ബാത്‌റൂമിൽ കൊണ്ടുപോയി അടിവസ്ത്രങ്ങൾ ഉൾപ്പെടെ ഊരി പരിശോധിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913