ഫെബ്രുവരി 23 ന് സംസ്ഥാന ഹര്‍ത്താല്‍

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം. പന്ത്രണ്ടോളം ദളിത് സംഘടനകളുടെ പൊതുവേദിയായ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 23ന് അഖിലേന്ത്യാബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് ദളിത് സംയുക്ത വേദി നേതാക്കള്‍ അറിയിച്ചു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913