അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുത്തുന്ന കാര്യത്തിൽ സര്‍വകലാശാലയ്ക്ക് തീരുമാനമെടുക്കാൻ 48 മണിക്കൂര്‍ സമയം നല്‍കി ഹൈക്കോടതി

എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹര്‍ജിയുമായി പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ്. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 48 മണിക്കൂര്‍ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അലന് പരീക്ഷ എഴുതാനാകുമോ എന്നാണ് ഹൈക്കോടതി സര്‍വകലാശാലയോട് ആരാഞ്ഞത്. റിമാന്‍ഡ് പ്രതിയായ അലന്‍ ഷുഹൈബിന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ട്. എന്നാല്‍ അതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാല്‍ അതിന് സൗകര്യം ക്രമീകരിക്കാന്‍ എന്‍ഐഎ തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും, ഒരു വദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണമെന്നും അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിടട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913