സീറോ മലബാര്‍ സഭ വൈദികന്‍ പ്രതിയായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളി

കേരളത്തിലെ ക്രിസ്ത്യൻസഭകളിൽ കന്യാസ്ത്രീമാരെയും അൽമായരുടെ ഭാര്യമാരെയും പീഡിപ്പിക്കുന്ന കാര്യത്തിലും വിശ്വാസിപൊട്ടന്മാരുടെ പണാപഹരണത്തിലും മുൻപതിയിലുള്ള സീറോ മലബാര്‍ സഭ വൈദികന്‍മാരിൽ ഒരാൾ പ്രതിയായ ബലാത്സംഗക്കേസില്‍ കേസ് അട്ടിമറിക്കാന്‍ സഭയും പോലീസും ഒത്തുകളിക്കുന്നതായി പോലീസിനെതിരേ ആരോപണവുമായി പരാതിക്കാരി. സഭയും ചേവായൂര്‍ പോലീസും തന്നെ ചതിച്ചെന്നും മൊഴി നല്‍കിയതിന് പിന്നാലെ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. 2017 ജൂണ്‍ 15 ന് നടന്ന സംഭവം രണ്ടുവര്‍ഷത്തോളം പോലീസില്‍ പരാതി നല്‍കാതിരുന്നത്, സഭയുടേയും ബിഷപ്പിന്റെയും സമ്മര്‍ദ്ദം മൂലമായിരുന്നു എന്നും യുവതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

താമരശേരി രൂപതാംഗവും ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിലിനെതിരെയാണ് കേസ്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ.വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പോലീസിന് പരാതി നല്‍കിയത്. തങ്ങള്‍ക്ക് പോലീസില്‍ നിന്നും നീതി കിട്ടിയില്ലെന്നും പരാതി എല്ലാവരുടേയും മുന്നില്‍ വെച്ചാണ് രേഖപ്പെടുത്തിയതെന്നും മൊഴിയെടുത്തത് മറ്റ് പ്രതികളുടെ മുന്നില്‍ വെച്ചാണെന്നും വീട്ടമ്മ പറയുന്നു. വരാന്തയില്‍ വെച്ച് പരാതി കേട്ട പോലീസ് മറ്റ് കേസുകളിലെ പ്രതികള്‍ നില്‍ക്കുമ്പോള്‍ അവരുടെ മുമ്പില്‍ വെച്ചായിരുന്നു മൊഴിയെടുത്തത്. ബിഷപ്പിന് എതിരേ ആരോപണം കണ്ടതോടെയാണ് പോലീസ് നിലപാടില്‍ മാറ്റം വന്നത്. കേസ് അട്ടിമറിക്കാന്‍ ഇപ്പോഴും സഭയുടെ സമ്മര്‍ദ്ദം തുടരുകയാണെന്നും പണം നല്‍കാത്തതിനാല്‍ കള്ളക്കേസ് നല്‍കിയിരിക്കുകയാണെന്ന് അപവാദ പ്രചരണം നടത്തുകയാണ്.

പ്രതിയായ വൈദികൻ . മനോജ് പ്ലാക്കൂട്ടത്തിലിൻറെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിക്ക് മുന്നിലാണ്. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി യുവതിയുടെ ഭര്‍ത്താവും പറയുന്നു. 14 പേജുള്ള പരാതിയാണ് തങ്ങള്‍ നേരത്തേ പോലീസിന് നല്‍കിയത്. എന്നാല്‍ കേസാക്കാതിരിക്കാന്‍ ബിഷപ്പ് ഇടപെട്ടതായുള്ള മൊഴിയും അതില്‍ ഉണ്ടെന്ന് കണ്ടതോടെ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരാതി വായിച്ചു നോക്കിയ പോലീസ് കേസ് രണ്ടാക്കണമെന്നും ബിഷപ്പിനെതിരേ കൂടി പരാതി ഉള്ളതിനാല്‍ പല ഇടപെടല്‍ ഉണ്ടാകുമെന്നും കേസിന്റെ ബലം കുറയുമെന്നും പോലീസ് പറഞ്ഞു. അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ കാര്യം ചെയ്യാമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ അന്വേഷണം നടത്തിയ ശേഷം മൊഴിയെടുത്ത പോലീസ് പിന്നീട് പ്രതികള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ കേസ് മാറ്റിയെഴൂതുകയായിരുന്നു എന്നാണ് ഭര്‍ത്താവിന്റെ ആരോപണം.

സംഭവത്തില്‍ തങ്ങള്‍ ആദ്യം പരാതിയുമായി എത്തിയത് ബിഷപ്പിന് മുന്നിലായിരുന്നു. ബിഷപ്പിനെ കണ്ട് വിവരം പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി പറയേണ്ട താന്‍ നേരിട്ട് ശക്തമായ നടപടിയെടുക്കാമെന്നും ബിഷപ്പ് ഉറപ്പ് നല്‍കുകയും ചെയ്തു. പരാതി നല്‍കിയാല്‍ നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. നാട്ടുകാരുടെയും മറ്റുള്ളവരുടെയും മുന്നില്‍ വെച്ച് അപമാനിക്കപ്പെടുമെന്നും പറഞ്ഞു. ബിഷപ്പ് വാക്ക് തന്നത് കൊണ്ടാണ് പോലീസില്‍ പരാതിയുമായി പോകാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ മീപിച്ചപ്പോള്‍ അത് പഴയ സംഭവമല്ലേ. പ്രതി തെറ്റ് സംഭവിച്ചതായി സമ്മതിക്കുകയും ചെയ്തില്ലേ. പുതിയതായി എന്തെങ്കിലൂം വന്നാല്‍ നോക്കാമെന്നുമാണ് ബിഷപ്പ് പറയുന്നതെന്നും ഭര്‍ത്താവ് പറയുന്നു.

ഇതോടെയാണ് പഴയ പരാതിയുമായി കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറായത്. കോടതി പോലീസില്‍ പരാതി നല്‍കിയതിന്റെ പകര്‍പ്പും രസീതിയും ആവശ്യപ്പെട്ടെങ്കിലൂം പോലീസിനെ സമീപിച്ചപ്പോള്‍ രസീതി നല്‍കാന്‍ പോലീസ് തയ്യാറായില്ല. രസീത് നല്‍കിയാല്‍ എഫ് ഐ ആര്‍ റദ്ദാകുമെന്നാണ് ഇതിന് പോലീസ് പറഞ്ഞ ന്യായീകരണം. കോടതി ചോദിച്ചാലും രസീത് നല്‍കില്ലെന്നും തങ്ങള്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നേ പറയൂ എന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ കേസില്‍ പലതരം ഇടപെടലുകള്‍ ഉണ്ടാകുന്നതായും ഇവര്‍ ആരോപിക്കുന്നു. കേരളത്തിൽ നൈറ്റിയിട്ട ക്രിമിനലുകൾ പ്രതിയാക്കുന്ന സകല കേസുകളിലും പോലീസ് പ്രതികൾക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. ജനാധിപത്യമോ നിയമവ്യവസ്ഥയെ അംഗീകരിക്കാതെ റോമിലെ രാജാവിൻറെ സാമന്തരാജാക്കന്മാരായി ബാലപാർട്ട് വേഷത്തിൽ ചെങ്കോലും കിരീടവുമായിക്കഴിയുന്ന സാമന്തരാജാക്കന്മാരായ കാത്തോലിക്കാ വിഷപ്പന്മാർക്ക് വേണ്ടി എല്ലാം ശരിയാക്കാൻ വന്നവർക്കുവേണ്ടി കേരളാപോലീസ് വിടുവേലചെയ്യുമ്പോൾ നിസ്സംഗരായി നോക്കിയിരിക്കേണ്ടി വരികയാണ് സാദാരണ ജനത. വെള്ള നൈറ്റിക്കാർക്കെതിരെ ഇനി വാദിയായി കോടതിയിൽ പോകില്ല പ്രതിയായേ പോകൂ എന്ന് പോലീസിൽനിന്നു നീതിലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് ഓരോ ഇരകളും അവരുടെ ബന്ധുക്കളും തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.

Housewife lashes out against Thamarassery Bishop of the Syro-Malabar Church, police for supporting accused priest