സീറോമലബാർ സഭയിലും ഊരുവിലക്ക്; ഇടവക വികാരിമാർക്കും അതിരൂപതാ ബിഷപ്പിനുമെതിരെ കേസ്

ലാറ്റിൻസഭയുടെ ഊരുവിലക്ക് വാർത്തയ്ക്ക് പിന്നാലെ സീറോമലബാർ സഭയിലും ഊരുവിലക്ക്. ഇടവക വികാരിക്കും അതിരൂപതാ ബിഷപ്പിനുമെതിരെ വടക്കാഞ്ചേരി കോടതിയിൽ കേസ്.വടക്കാഞ്ചേരി കരുമത്ര ആരോഗ്യമാതാ ഇടവകാംഗങ്ങളായിരുന്ന വലിയപറമ്പിൽ വർക്കിയും കുടുംബാംഗങ്ങളെയുമാണ് സീറോമലബാർ സഭ ഊരുവിലക്കിയത്.ഇതിനെതിരെ കാത്തലിക് ലേമെൻസ് അസോസിയേഷന്റെയും എ എം ഡി -ന്റെയും സഹകരണത്തോടെ വർക്കിയും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷൻ ഭാരവാഹികൾ വിശദീകരിക്കുന്നത് ഇങ്ങനെ: വടക്കാഞ്ചേരി കരുമത്ര ആരോഗ്യമാതാ ഇടവകാംഗങ്ങളായിരുന്ന വലിയപറമ്പിൽ വർക്കിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ വടക്കാഞ്ചേരി സെൻറ് ഫ്രാൻസീസ് സേവ്യർ ഫെറോന ഇടവകയുടെ സ്നേഹസ്വരൂപൻ യൂണിറ്റിലേക്ക് 31 -3 2014 ന് വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമാക്കി. ഓരോ കത്തോലിക്കാ വിശ്വസിക്കും ഒരിടവകയിൽനിന്നും മറ്റൊരിടവകയിലേക്ക് മാറിത്താമസിക്കുന്നതിനും അവിടെ ഇടവകാംഗത്വം ലഭിക്കുന്നതിനുമുള്ള അവകാശമുണ്ട്.കരുമത്ര ഇടവകയിൽനിന്നും വടക്കാഞ്ചേരി ഫെറോന ഇടവകയിലേക്കുള്ള മതപരമായ വിവങ്ങൾ അടങ്ങുന്ന ഇടവകവികാരിയുടെ കുറിപ്പ് ആവശ്യപ്പെട്ടെങ്കിലും അവർക്ക് കുറി അവിടേക്ക് നൽകാതെ മറ്റൊരു ഇടവകയായ സരിതാ പുരത്തേയ്ക്ക് മാത്രമേ മാറ്റക്കുറി നൽകുകയുള്ളൂ എന്ന് ശാഠ്യം പിടിച്ച് കുറി നിഷേധിച്ചു.

ഒരു ക്രിസ്ത്യൻകുടുംബം ഏതൊരു ഇടവകയിൽ ആയാലും മൂന്നു മാസം സ്ഥിരതാമസമായാൽ ആ കുടുംബത്തിന് ആ ഇടവകയിൽ താത്കാലിക അംഗത്വം നൽകണം.സ്ഥിരതാമസമായി അഞ്ചുവർഷം പിന്നിട്ടാൽ ആ കുടുംബത്തിന് മറ്റാക്കുറി പരിഗണിക്കാതെ സ്ഥിര അംഗത്വം നൽകണം എന്നതാണ് സീറോമലബാർ സഭയുടെ നിയമമെന്നാണ് പരാതിക്കാരായ വിശ്വാസികൾ പറയുന്നത്. എന്നാൽ വർക്കിക്കും കുടുംബാംഗങ്ങൾക്കും അവകാശപ്പെട്ട ഇടവക മാറ്റക്കുറി നിഷേധിച്ചതിനും വടക്കാഞ്ചേരി ഫെറോന ഇടവക വികാരി അവിടെ ഇടവകാംഗത്വം നിഷേധിച്ചതിനും എതിരെ തൃശൂർ ആർച്ച് ബിഷപ്പിനെയും എറണാകുളം – അങ്കമാലി മേജർ ആർച്ച് ബിഷപ്പിനെയും സമീപിച്ചിരുന്നു എങ്കിലും വർക്കിക്കും കുടുംബത്തിനും നീതിലഭിച്ചില്ല.മാത്രമല്ല ആർച്ച് ബിഷപ്പിനും മേജർ ആർച്ച് ബിഷപ്പിനും പരാതി നൽകിയതോടെ വടക്കാഞ്ചേരി ഫെറോന വികാരിക്ക് വർക്കിയോടും കുടുംബത്തോടുമുള്ള ശത്രുത വർദ്ധിച്ചു. തുടർന്ന് വർക്കിക്കും കുടുംബത്തിനും എതിരെ ഊരുവിലക്ക് തുടങ്ങി മതപരമായ ചടങ്ങുകളിൽ നിന്നെല്ലാം വർക്കിയെയും കുടുംബത്തെയും ബോധപൂർവം ഒഴിവാക്കി.

വർക്കിക്ക് നേരെയുള്ള സഭയുടെ സാമൂഹ്യവിലക്കിനെതിരെ കാത്തലിക് ലേമെൻസ് അസോസിയേഷന്റെയും എ എം ഡി- ന്റെയും സഹകരണത്തോടെ വർക്കിയും കുടുംബവും ഇടവക വികാരിയെയും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പിനെയും പ്രതികളാക്കി വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ കേസ് ഫയൽചെയ്തിട്ടുണ്ട്. വർക്കിയുടെയും കുടുംബത്തിന്റെയും ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഫെബ്രുവരി 27 ന് എതിർകക്ഷികളോട് കോടതിയിൽ ഹാജരാകാൻ ഉത്തരവായിട്ടുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913