ഗോവയിലെ കാ…തൊലിക്കാ സൂത്രം: കൂറുമാറിയ എം.എല്‍.എമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയ എം.എല്‍.എമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

കത്തോലിക്കർക്ക് ഇനി ആശ്രയിക്കാൻ പറ്റിയ പാർട്ടി ഭാരതീയ ജനതാപാർടി മാത്രമേ ഉള്ളുവെന്ന് കേരളത്തിലെ സീറോമലബാർ സഭയേക്കാൾ മുൻപേ മനസിലാക്കുകയും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറുകയും ചെയ്ത എം.എല്‍.എമാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. കൂറുമാറിയ എം.എല്‍.എമാര്‍ ബി.ജെ.പി ചിഹ്നത്തില്‍ വീണ്ടും ജനവിധി തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും. കോണ്‍ഗ്രസ് ഗോവ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഗോവയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എം.എല്‍.എമാര്‍ കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ 10 എംഎൽഎ മാരിൽ എട്ടു പേരും ഉത്തമ കത്തോലിക്കർ ആയിരുന്നു.കൂടാതെ ഗോവ നിയമസഭയിലെ 27 ബിജെപി അംഗങ്ങളിൽ 15 പേരും തറവാടികളായ കത്തോലിക്കർ ആണ്.

10 എം.എല്‍.എമാരുടെയും വീടുകളിലെത്തി രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് വക്താവ് ഉര്‍ഫാന്‍ മുല്ല അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയത്. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ എം.എല്‍.എമാരെല്ലാം കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. ബി.ജെ.പിയെ തള്ളിയാണ് ജനം ഇവരെ തിരഞ്ഞെടുത്തത്. എന്നാല്‍ ആ ജനങ്ങളെ വഞ്ചിച്ചാണ് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ഉര്‍ഫാന്‍ മുല്ല പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാരില്‍ സെന്റ് ക്രൂസ് എം.എല്‍.എ അന്റോണിയോ ഫെര്‍ണാണ്ടസിന്റെ വീട്ടിലാകും കോണ്‍ഗ്രസ് നേതൃത്വം ആദ്യം എത്തുക. അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ട് കത്ത് നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസായിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. പിന്നാലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റിച്ച് തങ്ങള്‍ക്ക് ഒപ്പം എത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചതോടെ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കി.

സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയെ അന്തിക്രിസ്തുവെന്ന് ചിത്രീകരിക്കുകയും കോൺഗ്രസിന്റെ അനുഭാവികളായ ക്രിസ്ത്യാനികളെ അവഹേളിക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭ സ്വാതന്ത്ര്യം കിട്ടിയതോടെ പ്ലേറ്റ് മാറ്റി കോൺഗ്രസായി. അധികാരം എവിടെയാണോ അവിടെ പറ്റി കൂട്ടുക എന്നതാണ് ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രവും പൊതു സ്വഭാവവും. 1957 ൽ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിമോചന സമരം നടത്തിയ കത്തോലിക്ക സഭ 80 കളിൽ കമ്യൂണിസ്റ്റുകാരുമായി ചങ്ങാത്തത്തിലായി. നമുക്ക് രൂപാ താ എന്നതിനപ്പുറം വേറൊന്നുമില്ല. കത്തോലിക്കർക്ക് ഇനി ആശ്രയിക്കാൻ പറ്റിയ പാർട്ടി ഭാരതീയ ജനതാപാർടി മാത്രമേ ഉള്ളുവെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി ഉടനെ ഒരു ഇടയലേഖനമെഴുതിയാലും അത്ഭുതപ്പെടാനില്ല.പെണ്ണുകേസിൽ പ്പെട്ട ബിഷപ്പ് ഫ്രാങ്കോയും, ഭൂമി തട്ടിപ്പിൽ പ്പെട്ട മാർ ജോർജ് ആലഞ്ചേരിയൊക്കെ അധികം താമസമില്ലാതെ കാവിക്കുപ്പായമിട്ട് കളത്തിലിറങ്ങുമെന്നുറപ്പായിക്കഴിഞ്ഞു.

കോൺഗ്രസിൽനിന്ന് ജയിച്ചശേഷം സോണിയാ മദാമ്മയെ തള്ളിപ്പറഞ്ഞ് ബിജെപിയിൽ ചേർന്ന ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ നാട്ടിലെ മാമ്മോദീസ വെള്ളം തലയിൽ വീണ കത്തോലിക്ക കുഞ്ഞാടുകളായ ഗോവ എം എൽ മാരുടെ പേരു വിവരങ്ങൾ ഇതാണ് –Panaji MLA Atanasio Monserrate, Taleigao MLA Jennifer Monserrate, Mapusa MLA Joshua D’Souza, panchayat minister Mauvin Godinho, power minister Nilesh Cabral, deputy speaker Michael Lobo, Aldona MLA Glenn Ticlo, St Cruz MLA Antonio (Tony) Fernandes, St Andre MLA Francisco Silveira, Cortalim MLA Alina Saldanha, Nuvem MLA Wilfred D’Sa, Cuncolim MLA Clafasio Dias, Velim MLA Filipe Neri Rodrigues, Vasco MLA Carlos Almeida and Canacona MLA Isidore Fernandes.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913