വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്; ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ടും ജങ്കാറും കൂട്ടിയിടിച്ചു

ഫോര്‍ട്ടുകൊച്ചിയില്‍ കായലില്‍ റോ-റോ ജങ്കാറും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ചു. സംഭവത്തില്‍ ആളപായമില്ല. സര്‍വീസ് ചാലില്‍ എതിരെ വന്ന ബോട്ടിലാണ് ഫോര്‍ട്ടുകൊച്ചി – വൈപ്പിന്‍ റോ- റോ ജങ്കാര്‍ ഇടിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികളടക്കം 29 പേര്‍ ബോട്ടിലുണ്ടായിരുന്നു. ജങ്കാറും ബോട്ടും ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു അപകടം. പോര്‍ട്ട് കണ്‍ട്രോളില്‍നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പൊലീസ് സ്ഥലത്തെത്തി ബോട്ട് തീരത്തടുപ്പിച്ചു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913