പരിശുദ്ധ പീഡനപിതാവ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക ആരോപണവുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്

കത്തോലിക്കാസഭയുടെ പരിശുദ്ധ പീഡനപിതാവ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്.മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധ പീഡനപിതാവ് മഠത്തില്‍ വച്ച് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും രാത്രികാലങ്ങളിൽ ഫോൺചെയ്ത് ശല്യപ്പെടുത്തുകയും അശ്ലീലങ്ങൾ അയക്കുകയും വീഡിയോ കോളിലൂടെ ബിഷപ്പ് തൻറെ ഉദ്ധരിച്ച ലിംഗം കാണിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്‍റെ ശരീരഭാഗങ്ങള്‍ കാണിക്കാനും ബിഷപ്പ് തന്നെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രിയുടെ മൊഴിയിലുണ്ട്.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ലൈംഗീക പീഡനക്കേസില്‍ സാക്ഷികൂടിയാണ് ഈ കന്യാസ്ത്രി.കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2015ല്‍ ബീഹാറില്‍വെച്ചാണ് ഫ്രാങ്കോയെ ആദ്യമായി കാണുന്നതെന്ന് കന്യാസ്ത്രീ പറയുന്നു. ബീഹാറിലെ പകര്‍ത്തലയില്‍ സെന്റ് ജോസഫ് കോണ്‍വെന്റില്‍ അധ്യാപികയായി ജോലി ചെയ്തപ്പോഴായിരുന്നു ഇത്. 2017ല്‍ തനിക്കെതിരെ ഒരു ആരോപണം ഉയരുകയും തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയാന്‍ രാത്രി ബിഷപ്പ് തന്നെ മുറിയീലേക്ക് വിളിച്ചുവരുത്തുകയും രണ്ട് മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. പിന്നീട് മുറിയീല്‍ നിന്ന് പുറത്തുപോകാനിരുന്നപ്പോള്‍ ബിഷപ്പ് കടന്നുപിടിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

കോണ്‍വെന്റിലെ കാര്യങ്ങള്‍ സംസാരിക്കുവാനായി ഫ്രാങ്കോയെ വിളിച്ചിരുന്നു. ഇത് പിന്നീട് സൗഹൃദമായി വളരുകയും ഫോണ്‍ വിളി പതിവാകുയും ചെയ്തു. ഇതിനിടയില്‍ പിതാവ് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചത് തനിക്ക് അറപ്പും വെറുപ്പും മാനഹാനിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഫ്രാങ്കോ അശ്ലീലം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും രൂപതയുടെ ബിഷപ്പായതിനാല്‍ മറുത്തൊന്നും പറയാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീ മൊഴിയീല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബിഷപ്പിനെതിരായ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തില്ല.

മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

‘Talked about sex, Kissed me and forced to show body parts via video call’: Another nun accuses Bishop Franco Mulakkal of sexual abuse