ഫ്രാങ്കോയ്ക്കെതിരായ പുതിയ ലൈംഗികാരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; സ്വമേധയാ കേസെടുക്കാത്തത് ദുരൂഹം: എസ്.ഒ.എസ്

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പുതിയ ലൈംഗികാരോപണം ഉയര്‍ന്നിട്ടും സ്വമേധയാ കേസെടുക്കാത്തത് ദുരൂഹമാണെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ . ലൈംഗികാരോപണമുള്ള മൊഴി ലഭിച്ചിട്ടും കേസെടുക്കാതെ അത് ഇത്രയുംനാൾ രഹസ്യമാക്കി വച്ചത് ദുരൂഹമാണ്.ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഉയർന്നിട്ടുള്ള പുതിയ ആരോപണത്തിൽ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് എസ്.ഒ.എസ് ന് വേണ്ടി കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ ജോയിൻ്റ് കൺവീനർ ഷൈജു ആൻ്റണി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

ബിഷപ്പ് ഫ്രാങ്കോ കേസിൽ മറ്റൊരു കന്യാസ്ത്രീയിൽ നിന്ന് ഗുരുതരമായ ലൈംഗിക ആരോപണമുള്ള മൊഴി കിട്ടിയിട്ടും സ്വമേധയാ കേസെടുക്കാതെ രഹസ്യമാക്കി വച്ചത് ദുരൂഹമാണ്. പ്രത്യേക FlR രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഏത് സാഹചര്യത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രഹസ്യമാക്കി വച്ചത് എന്ന കാര്യം അന്വേഷിക്കണം. ഉന്നതരുടെ സ്വാധീനം ഇതിന് പുറകിലുണ്ടോ എന്ന് സംശയിക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ കീഴിലുള്ള ഈ സാക്ഷി മൊഴി മാറ്റിപ്പറയില്ല എന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രീക്കു വേണ്ടി വ്യക്തിപരമായ വക്കീൽ എന്ന നിലയിൽ അഡ്വ. ജോൺ റാൽഫ് ഹാജരാകും. S0S വഞ്ചി സ്ക്വയറിലെ സമരം നടത്തിയപ്പോൾ മിക്കവാറും ദിവസങ്ങളിൽ പങ്കെടുത്തു ധാർമിക പീന്തുണ അറിയിച്ചയാളാണ് അഡ്വ. റാൽഫ്. ഒരു സോഷ്യൽ കമ്മിറ്റ്മെൻ്റ് എന്ന നിലയിലാണ് അദ്ദേഹം കേസ് ഏറ്റെടുത്തത്. ഈ 22 ആം തീയതി വിടുതൽ ഹർജിയിൽ പ്രോസിക്യൂട്ടറോടൊപ്പം അഡ്വ റാൽഫും ഹാജരാകും.

sos ൻ്റെ ശ്രമഫലമായാണ് ഇത് സാദ്ധ്യമായത്. ഹൈക്കോടതിയിലും മേൽക്കോടതികളിലും അഡ്വ. റാൽഫ് കേസുകൾ കൈകാര്യം ചെയ്യും. കേസിൻ്റെ അവസാനം വരെ തികഞ്ഞ പ്രതിബദ്ധതയോടെ നില കൊള്ളുമെന്ന് S0S എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913