മതമില്ലെങ്കിൽ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് അഡ്മിഷൻ നൽകില്ലെന്ന് കന്യാസ്ത്രീ; പരാതിയുമായി രക്ഷിതാക്കള്‍

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിൽ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് ഒരു കന്യാസ്ത്രീ സ്കൂൾ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. മിശ്രവിവാഹിതരായ ധന്യയും ഭർത്താവ് നസീമും മകനെ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കാൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവം.

പ്രവേശന ഫോം പൂരിപ്പിച്ച് നൽകിയപ്പോഴാണ് എൽപി വിഭാഗം മേധാവിയായ സിസ്റ്റർ ടെസ്സി തടസം അറിയിച്ചത്.മതമില്ലാത്ത കുട്ടിക്ക് പ്രവേശനമില്ലെന്ന് ശഠിച്ച കന്യാസ്ത്രീ അച്ഛന്റെയോ അമ്മയുടേയോ ആരുടെയെങ്കിലും മതം എഴുതാതെ അഡ്മിഷൻ നൽകില്ലെന്ന് അറിയിച്ചു. തങ്ങളുടെ കുട്ടിക്ക് മതമില്ലെന്നും അതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചത് നിയമ വിരുദ്ധവുമാണെന്ന് പറഞ്ഞു രക്ഷിതാക്കൾ കന്യാസ്ത്രീയെ ചോദ്യം ചെയ്തതോടെ മാനേജ്മെന്‍റുമായി ആലോചിച്ച ശേഷം സിസ്റ്റർ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു. കൂടാതെ പ്രവേശനം തരണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നുംപറഞ്ഞു. ഇല്ലെങ്കില്‍ അഡ്മിഷന്‍ തരില്ലെന്നും വ്യക്തമാക്കി.

സ്‌കൂൾ അഡ്മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് നസീമിനോട് ചുമതലക്കാരിയായ സിസ്റ്റർ പറഞ്ഞത്. മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് നസീമും ധന്യയും പറയുന്നു.

രക്ഷിതാക്കള്‍ വിദ്യാഭ്യാസവകുപ്പിന് പരാതിനൽകാറുമെന്നാവുകയും സംഭവം വർത്തയാവുകയും ചെയ്തതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശം നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ ഇനി സ്‌കൂളില്‍ പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രവേശനം നേടുന്നതിന് മതം രേഖപ്പെടുത്തണ്ടേന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് സർക്കാർ ശമ്പളം നല്കുന്ന തലസ്ഥാനത്തുതന്നെയുള്ള കാ…തൊലിക്കാ സഭയുടെ സ്‌കൂളിൽ കന്യാസ്ത്രീമാർ മതമില്ലാത്ത കുട്ടികളെയും മതം പുഴുങ്ങി തീറ്റിക്കാൻ ശ്രമിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടിഉണ്ടായിട്ടും ഇടതുവലതു രാഷ്ട്രീയക്കാർ അറിഞ്ഞതായി ഭവിച്ചിട്ടില്ല.എയ്ഡ‍ഡ് വിദ്യാഭ്യാസ സ്ഥാപനമായ പട്ടം സെന്‍റ് മേരീസ് ഏഷ്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. കാലാകാലങ്ങളിലായി സർക്കാരും വലിയ പിന്തുണയാണ് സ്കൂളിന് നൽകുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913