ഇന്ത്യന്‍ 2 സിനിമ സെറ്റിലെ അപകട മരണം; ക്രെയിന്‍ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു

കമല്‍ഹാസന്‍- ശങ്കർ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ക്രെയില്‍ മറിഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ രാജന്‍ ഒളവിലായിരുന്നു. ഓപ്പറേറ്റു​ടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ മാനേജര്‍ പോലീസില്‍ പരാതി നല്‍കയിരുന്നു.

ക്രെയിന്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. ശങ്കറിന്റെ സഹ സംവിധായകന്‍ കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്‍സ് ചന്ദ്രന്‍, പ്രെഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് മരിച്ചത്. ശങ്കറിനും അപകടത്തില്‍ കാര്യമായ പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ് ശങ്കര്‍ ചികിത്സയിലാണ്.

ശങ്കറും സഹ സംവിധാകരും ഇരുന്ന ടെന്റിന്റെ മുകളിലേക്കാണ് ക്രെയിന്‍ വീണത്. അപകടം നടക്കുന്ന സമയം കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് എടുക്കേണ്ട് ഒരു സീനിന്റെ ഇടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 1 കോടി വീതം നല്‍കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913