ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കൂവെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി.

നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറിനെ നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

രാജ്യത്ത് രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. അവര്‍ മനുസ്മൃതിയെ മാനിക്കുമ്പോള്‍ നമ്മള്‍ ഭരണഘടനയെ അംഗീകരിക്കുന്നുവെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സംവരണത്തെ കുറിച്ചുള്ള സംവാദത്തിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആര്‍.എസ്.എസ് മേധാവിയെ വെല്ലുവിളിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. മനുസ്മൃതിയും ഭരണഘടനയും തമ്മിലെ പോരില്‍ ഭരണഘടന തന്നെ ജയിക്കും. ‘ബഹുജന്‍’ നാടു ഭരിക്കുന്ന കാലം വരും. അന്ന് മറ്റുള്ളവര്‍ക്ക് സംവരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913