ചേർത്തലയിൽ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു

ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. ചേർത്തല ഒറ്റപ്പുന്നയിൽ പട്ടണക്കാട് സ്വദേശി ശിവൻ (45 ) ആണ് മരിച്ചത്. ബാബുവാണ് ശിവനെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബാബുവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ചേർത്തല ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപമുണ്ടായ സംഘർഷത്തിനിടെ ശിവൻ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ശിവൻ മൂന്ന് സഹോദരങ്ങളുമായി ചേർന്ന്, ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനും കൊലപാതകത്തിനും കാരണമായത്. ശിവൻ വയലാർ സ്വദേശിയാണെങ്കിലും, കുറെ നാളായി പട്ടണക്കാട് പാറയിൽ ഭാഗത്താണ് താമസിച്ചിരുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913