ഇംഗ്ലീഷ് മീഡിയം പെട്ടിക്കട: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29 കുട്ടികള്‍

വിദ്യാഭ്യാസ വകുപ്പിൻറെ മുന്നറിയിപ്പുകൾ ഒന്നും ഗൗനിക്കാതെ കുട്ടികളെ അനധികൃത ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളിൽ അയച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നുവെന്ന് തെറ്റിദ്ധരിക്കുന്ന രക്ഷിതാക്കളെ ചൂഷണം ചെയ്ത് വിദ്യാഭ്യാസ കച്ചവടക്കാർ അരങ്ങുതകർക്കുകയാണ് കേരളത്തിൽ. ഇത്തരത്തിലുള്ള അനധികൃത പെട്ടിക്കടകൾ മുതൽ സൂപ്പർ മാർക്കറ്റുകൾ വരെ എല്ലാ ജില്ലകളിലും കാണാം.മുറുക്കാൻകട നടത്താൻ പോലും ലൈസൻസ് എടുക്കേണ്ട നാട്ടിൽ പക്ഷേ ഇംഗ്ലീഷ് മീഡിയം പെട്ടിക്കട നടത്താൻ ആരുടെയും ലൈസൻസ് ആവശ്യമില്ല.

കൊച്ചി തോപ്പുംപടിയിലെ ഇത്തരത്തിലൊരു സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി ബി എസ് സി സകൂളിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിക്കുകയാണ്. മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിത്താതെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുമെന്നാണ് അറിയാൻ കഴിഞ്ഞത്.

29 വിദ്യാര്‍ഥികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത്. ബുധനാഴ്ച ഹാള്‍ടിക്കറ്റ് തരാന്‍ വിളിച്ചു വരുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം രക്ഷിതാക്കളോട് അറിയിക്കുന്നത്. അംഗീകാരം നേടിയ മറ്റു സ്‌കൂളുമായി ചേര്‍ന്ന് നടത്തുന്ന കൂട്ടുകച്ചവടത്തിലുണ്ടായ വിലപേശൽ തർക്കമാണ് 29 കുട്ടികളുടെ ഭാവി തുലച്ചത്. അംഗീകാരം നേടിയ മറ്റുസ്‌കൂളുകാർ പരീക്ഷയെഴുതാന്‍ വൻതുക ചോദിച്ചതോടെയാണ് 29 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതെന്നാണ് ആരോപണം. ഇതും ഒരു ബിസിനസാണ്.

ഈ സ്‌കൂൾ എന്ന് അവർ വിളിക്കുന്ന ആരുടേയും അംഗീകാരമില്ലാത്ത ഈ വ്യാപാര സ്ഥപനത്തിന്റെ മാനേജ്‌മെന്റിനെതിരെ ഗുരുത ആരോപണമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്.ഇങ്ങനൊക്കെയാണെങ്കിലും ഒരു മാസത്തെ ഫീസ് തരാന്‍ വൈകിയാല്‍ വിദ്യാര്‍ഥികളെ ഇവിടെ വെയിലത്ത് നിര്‍ത്താറുണ്ടായിരുന്നു. പരോക്ഷമായ പെരുമാറ്റമായിരുന്നു മാനേജ്‌മെന്റ് പുലര്‍ത്തിയിരുന്നത്. പല ആവശ്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്ന് പണം പിഴിഞ്ഞിരുന്നു. ഇതെല്ലാം സഹിച്ച് പത്താം ക്ലാസ് വരെ ഇവിടെ പഠിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം മാനേജ്‌മെന്റിന് ഒരുക്കാനായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913