കോഴി വില കുത്തനെ ഇടിഞ്ഞു; കിലോ 65 രൂപ; ഫാം ഉടമകൾ പ്രതിസന്ധിയിൽ

കോഴി വില കുത്തനെ കുറഞ്ഞതോടെ ഫാം ഉടകൾ പ്രതിസന്ധിയിലായി. വിവാഹ സീസൺ ആരംഭിച്ചിട്ടും കോഴിയുടെ വില കുത്തന കുറയുകയാണ്. നിലവിൽ 65 മുതൽ 70 രൂപയാണ് മാർക്കറ്റിൽ കോഴിയുടെ വില. എന്നാൽ ഫാം ഉടമകൾക്ക് ലഭിക്കുന്നത് 50 രൂപയാണ്. ഇത് കൂലിച്ചെലവിന് പോലും തികയുന്നില്ലന്ന് ഫാം ഉടമകൾ പറയുന്നു.

തീറ്റയുടെ വിലയും കൂലിച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. 40 ദിവസം വളർച്ചയെത്തുന്ന കോഴി മൂന്നര കിലോ തീറ്റ ഭക്ഷിക്കും. 35 രൂപയാണ് 1 കിലോ തീറ്റക്ക്. വളർച്ചയെത്തിയ കോഴി പരമാവധി രണ്ട് കിലോവരെ ഉണ്ടാവുകയുള്ളൂ. കൂടാതെ കോഴി കുഞ്ഞ് ഒന്നിന് 35 രൂപയും നൽകണം. ശരാശരി കോഴിയുടെ വളർച്ച പൂർത്തിയാകുമ്പോഴേക്കും ഫാം ഉടമക്ക് 165 രൂപ വരെ മുടക്ക് മുതൽ ഉണ്ടാകും.

എന്നാൽ വില കുറഞ്ഞതോടെ 140ൽ താഴെയാണ് ലഭിക്കുന്നതെന്നും ഇതുമായി പൊരുത്തപ്പെടാൻ സാധിക്കുകയില്ലന്നും ഉടമകൾ പറയുന്നു. വേനൽ കനത്തതോടെ കോഴികൾക്ക് യദാർത്ഥ തൂക്കം ലഭിക്കുന്നില്ല. മാത്രമല്ല ചൂട് കാരണം കോഴികൾ ചാവുന്നതും പതിവാണ്. വില കുറഞ്ഞതോടെ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിപ്പിക്കുകയാണ് വ്യാപാരികൾ.

ബേങ്ക് ലോൺ എടുത്താണ് പലരും ഫാം തുടങ്ങിയത്. നടത്തിപ്പിനെതിരെ വിവിധ കോണുകളിൽ പരാതിയും സാധാരണയായി ഫാം ഉടമകൾക്കെതിരെ ഉണ്ടാകാറുണ്ട്. ഇതും ഫാമുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. വിലകുറഞ്ഞതോടെ ഫാം ഉടമകൾ കോഴികുഞ്ഞുങ്ങളെ ഇറക്കാനും വിസമ്മതിക്കുകയാണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913