സംഘി ഭീകരര്‍ രാജ്യ തലസ്ഥാനം ചുട്ടെരിക്കുന്നു; കാഴ്ചക്കാരായി പോലീസ്‌; മരിച്ചവരുടെ എണ്ണം ഏഴായി

പൗരത്വ നിമത്തിനെതിരായ പ്രതിഷേധക്കാര്‍ക്ക് നേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘി ഭീകരര്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നും ജയ്ശ്രീറാം വിളിച്ച് ആയധങ്ങളുമായെത്തിയ അക്രമി സംഘം കടകള്‍ക്കും മറ്റും തീയിടുകയാണ്. ബ്രാഹ്മപുരിയിലാണ് ഇന്ന് പോലീസിനെ കാഴ്ചക്കാരാക്കി വ്യാപക അക്രമം നടന്നത്.

മാര്‍ക്കറ്റിലേക്ക് ആയുധങ്ങളുമായെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ച് തകര്‍ക്കുമ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചില്ല. തെരുവിന്റെ ഒരു ഭാഗത്തായി 100ഓളം വരുന്ന അക്രമി സംഘം നിലയുറപ്പിച്ചിട്ടും പോലീസ് ഇവര്‍ക്ക് എതിരെ തിരഞ്ഞില്ല. പോലീസും അക്രമികളും മുഖാമുഖം വന്നിട്ടും പോലീസ് വഴിമാറി പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ മുന്നില്‍ നടന്ന് കടകള്‍ക്ക് തീയിടുന്നു. പിന്നാലെ ചെന്ന് പോലീസ് തീയണക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു.

ബ്രഹ്മപുരിക്ക് പുറമെ ഗോകുല്‍പുരിയിലെമുസ്തഫാബാദില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ സംഘടച്ചെത്തിയ ഒരു വിഭാഗം വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. കടകകളിലെ സാധന സാമഗ്രികള്‍ റോഡിലേക്ക് വലിച്ചിട്ട് കത്തിക്കുകയായിരുന്നു. വ്യാപക കൊള്ളയും മേഖലയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൗജ്പൂരില്‍ വ്യാപക കല്ലേറും പൗരത്വ നിയമ അനുകൂലികള്‍ നടത്തി.

അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘടിത ആക്രമണത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം ഏഴായി.ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് ഇന്ന് മരിച്ചത്.160 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ പരുക്ക് ഗുരുതരമാണ്.

ഇവിടത്തെ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. മൗജ്പൂര്‍, ബ്രാഹ്മപുരി എന്നിവിടങ്ങളില്‍ ഇന്നും കല്ലേറുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് കല്ലെറിഞ്ഞത്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് ഇവിടെ കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.

ഇന്നലെയുണ്ടായ ആക്രമണത്തില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയക്കായി. കര്‍ദംപൂരിലാണ് കടകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സംഘര്‍ഷം കെട്ടടങ്ങാത്ത സാഹച്ര്യത്തില്‍ പ്രദേശത്തെ പത്തിടങ്ങളില്‍ ഡല്‍ഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായ സഹാചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.മൗജ്പൂരില്‍ പോലീസ് ഫഌഗ് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പൗരത്വ നിയമത്തെ അനുകൂവലിക്കുന്നവര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ കല്ലേറുണ്ടായി. ഇത് വലവിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും. ഏകപക്ഷീയമായ വംശീയ ആക്രമണത്തിലേക്ക് ഇത് വഴിമാറുകയുമായിരുന്നു.

പ്രതിഷേധക്കാര്‍ക്കുനേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.ദല്‍ഹി അക്രമത്തിന് ആഹ്വാനം നടത്തിയത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്ന് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

7 Dead In Delhi Clashes; Government Rules Out Calling Army, Say Sources