ഡല്‍ഹി ചുട്ടെരിച്ച് സംഘ് പരിവാർ; നാലിടങ്ങളില്‍ കര്‍ഫ്യു, മരണം 14 ആയി

ഗുജറാത്ത് വംശഹത്യയെ അനുസ്മരിപ്പിക്കുംവിധം, പോലീസിനെ കാഴ്ച്ചക്കാരാക്കി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഭീകരര്‍ അഴിഞ്ഞാടുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനുള്ള ഒരു നടപടികളും ഇപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഡല്‍ഹിയില്‍ നാലിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യു നിലനില്‍ക്കുന്ന ഇടങ്ങളില്‍ പോലും റോഡുകളില്‍ പലതും അക്രമികളുടെ നിയന്ത്രണത്തിലാണ്. തോക്കുകളും ഇരുമ്പുവടികളുമായാണ് അക്രമികള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. രാത്രി വൈകിയും അക്രമങ്ങള്‍ക്ക് അറുതിയായിട്ടില്ല. അതേ സമയം സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. 56 പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരുക്കേറ്റ നിരവധി പേരെ ഇപ്പോഴുംആശുപത്രികളിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി എസ്എന്‍ ശ്രീവാസ്തവ ഐ പി എസിനെ അടിയന്തരപ്രാധാന്യത്തോടെ നിയമിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. എല്ലാ ബോര്‍ഡ് പരീക്ഷകളും മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി സി.ബി.എസ്.ഇ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആയുധങ്ങളേന്തി, ജയ്ശ്രീറാം വിളികളുമായി സംഘടിച്ചെത്തിയ കലാപകാരികള്‍ കണ്ണില്‍ കണ്ടതെല്ലാം കത്തിക്കുകയാണ്. മുസ്ലിംങ്ങളുടെ കടകളും വീടുകളും തിരഞ്ഞ്പിടച്ചാണ് ആക്രണം. ജാഫ്രാബാദില്‍ പള്ളിക്ക് സംഘി ഭീകരര്‍ തീയിട്ടു. പള്ളി കത്തിക്കുന്ന ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു. എന്‍ ഡി ടി വി റിപ്പോര്‍ട്ടര്‍ അരവിന്ദ് ശേഖറിനാണ് വെടിയേറ്റത്.

നൂറിലധികം മുസ്ലിം കടകള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ട്ട്. ബ്രിജ്പുരിയിലെ ഒരു മാര്‍ക്കറ്റില്‍ മാത്രം ഇന്ന് 50 ഓളം കടകളാണ് കത്തിച്ചത്. നിരവധി വാഹനങ്ങളും വീടുകളും ചുട്ടെരിക്കപ്പെട്ടു. റോഡില്‍ ഇറങ്ങിയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെയെല്ലാം തല്ലിയോടിച്ചു. മതവും പേരും ചോദിച്ചായിരുന്ന ആക്രമണം. മുസ്ലിംങ്ങളെ ഉന്‍മൂലം ചെയ്യുക എന്ന തരത്തില്‍ ഏകപക്ഷീയ ആക്രമണമാണ് നടക്കുന്നത്. നിരവധി മുസ്ലിം കുടുംബങ്ങള്‍ വീട് വിട്ടൊഴിയുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് വംശഹത്യക്ക് സമാനമായ ആക്രമണമാണ് നടക്കുന്നതെന്നാണ് ഡല്‍ഹിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ സാമുഹിക മാധ്യമങ്ങള്‍ വഴി പറയുന്നത്.

ഒരു പ്രദേശത്ത് തീയിട്ട ശേഷം ബൈക്കുകളിലും കാറുകളിലുമായി തൊട്ടടുത്ത പ്രദേശത്തേക്ക് ചെന്ന് അക്രമം അഴിച്ചുവിടുന്ന സാഹചര്യമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. സംഘര്‍ഷം കത്തിപടരുന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

മുസ്തഫാബാദില്‍ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിയോടെ ആയുധങ്ങളുമായെത്തിയ കലാപകാരികള്‍ പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. തെരുവിന്റെ ഒരു ഭാഗത്തായി 100ഓളം വരുന്ന അക്രമി സംഘം നിലയുറപ്പിച്ചിട്ടും പോലീസ് ഇവര്‍ക്ക് എതിരെ തിരഞ്ഞില്ല. പോലീസും അക്രമികളും മുഖാമുഖം വന്നിട്ടും പോലീസ് വഴിമാറി പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ മുന്നില്‍ നടന്ന് കടകള്‍ക്ക് തീയിട്ടു. പിന്നാലെ ചെന്ന് പോലീസ് തീയണക്കുകയാണ് ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു.

ഗോകുല്‍പുരിയിയില്‍ നിരവധി വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. ഇവിടെ കടകകളിലെ സാധന സാമഗ്രികള്‍ റോഡിലേക്ക് വലിച്ചിട്ട് കത്തിച്ചു. വ്യാപക കൊള്ളയും മേഖലയില്‍ നടക്കുകയാണ്. മൗജ്പൂരിലും ജാഫ്രബാദിലും നിരവധി പേര്‍ക്ക് നേരെ ആക്രമണമുണ്ടായി. കലാപം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയാണ്. കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, യമുനാ നഗര്‍ എന്നിവിടങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം നയിന്ത്രിക്കുന്നതിനായി 35 കമ്പനി സേനയെ വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ നിയമിക്കുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇതിനം കേന്ദ്ര സേന എത്തിയ പ്രദേശങ്ങളിലും ഇപ്പോള്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ മൂന്ന് ദിവസമായി തുടരുന്ന സംഘടിത ആക്രമണത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 14 ആയി. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് ഇന്നലെ മരിച്ചത്. 160 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയക്കായി. കര്‍ദംപൂരിലാണ് കടകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.മൗജ്പൂരില്‍ പോലീസ് ഫല്‍ഗ് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പൗരത്വ നിയമത്തെ അനുകൂവലിക്കുന്നവര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ കല്ലേറുണ്ടായി. ഇത് വലവിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും. ഏകപക്ഷീയമായ വംശീയ ആക്രമണത്തിലേക്ക് ഇത് വഴിമാറുകയുമായിരുന്നു.പ്രതിഷേധക്കാര്‍ക്കുനേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. അക്രമത്തിന് ആഹ്വാനം നടത്തിയത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്ന് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913