സംസ്ഥാനത്തെ കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 20 ഹര്‍ജികള്‍ കോടതി ഇന്ന് ഒരുമിച്ച് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കോളേജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.

സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്. കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങള്‍ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെ കലാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കോടതി വിധി ബാധകമാകും. സ്‌കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകള്‍ ണ്ടായിട്ടും നടപ്പാ്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരു്‌നു ഹര്‍ജികള്‍. കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എന്തു സമരങ്ങള്‍ ഉണ്ടായാലും മാനേജുമെന്റുകള്‍ക്ക് പോലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താവുന്നതാണെന്നും കോടതി വിധിയില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍വന്ന 20 കേസുകള്‍ ഒരുമിച്ച് പരഗിണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കലാലയങ്ങളില്‍ സമരം നിരോധിക്കാനുള്ള നീക്കത്തിനെതിരായ നിലപാടാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോടതിയില്‍ സ്വീകരിച്ചത്. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ (സി എ എക്കെതിരായ പ്രക്ഷോഭം അടക്കം) കലാലയങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് കോടതിയുട ഈ അരാഷ്ട്രീയ വിധിയെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.

Kerala HC bans all forms of agitations in college, school campuses