ഡല്‍ഹി കലാപം: ട്വിറ്ററിലൂടെ മോദി മിണ്ടി; മൂന്ന് ദിവസത്തിന് ശേഷം പ്രതികരണവുമായി പ്രധാനമന്ത്രി

ഡല്‍ഹിയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടത്തിന് ശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയെന്നും ഇത് നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

എത്രയും പെട്ടെന്ന്തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പോലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913