അഭയകേസ്; വിചാരണ മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അഭയക്കേസിന്റെ വിചാരണ നടപടികള്‍ മൂന്നു മാസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. നാര്‍കോ പരിശോധന നടത്തിയത് ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തവ്. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913