മൂന്ന് ദിവസമായി നടക്കുന്ന കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ വിമര്‍ശം

ഹിന്ദുത്വ ഭീകരര്‍ കഴിഞ്ഞ മൂന്ന് ദിവസമായി അഴിച്ചുവിട്ട കലാപത്തില്‍ ശക്തമായ നടപടി സ്വീകരിക്കാത്ത ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പ്രകോപനപരമായ പ്രസംഗങ്ങളില്‍ ശക്തമായ നടപടി പോലീസ് സ്വീകരിക്കണം. ക്രമസമാധാന വിഷയത്തില്‍ ഡല്‍ഹി പോലീസ് ബ്രിട്ടീഷ് പോലീസിനെ കണ്ട് പഠിക്കണം.

ഡല്‍ഹിയിലെ അക്രമവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതി പരിഗണിക്കണം. ശഹീന്‍ബാഗ് സമരവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചത്. ശഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നത് അടുത്തമാസം 23ലേക്ക് കോടതി മാറ്റി. ശഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്തിയ മധ്യസ്ഥ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി അറിയിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913