ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കെജരിവാള്‍ സംഘര്‍ഷ മേഖല സന്ദർശിച്ചു

ഡല്‍ഹിയിലെ കലാപ മേഖലകളില്‍ നേരിട്ടെത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കെജ്‌രിവാള്‍ കലാപ മേഖലകളില്‍ നേരിട്ടെത്തി ജനങ്ങളെ കാണുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയോടൊപ്പം വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാനെത്തി.

ഡല്‍ഹിയില്‍ ഹിന്ദുക്കള്‍ക്കും മുസ്സീങ്ങള്‍ക്കും പോരടിക്കാന്‍ താത്പര്യമില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹിംസ ആവശ്യമില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞു. സാമൂഹിക വിരുദ്ധരും പുറത്തു നിന്നുള്ളവരുമാണ് ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നിലെന്നും കെജ്‌രിവാള്‍ ആരോപണം ഉയര്‍ത്തി.

അക്രമങ്ങള്‍ക്കിടെ മരിച്ച ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന്റെ കുടെ സര്‍ക്കാരുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913