ഡല്‍ഹി വംശഹത്യ: മരണസംഖ്യ 34 ആയി; 130 പേര്‍ അറസ്റ്റില്‍

പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിനിടെ സംഘ് പരിവാർ ഭീകരര്‍ നടത്തിയ അക്രമ സംഭവങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 200ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 130 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പൊലീസും അര്‍ദ്ധസൈനികരും സംഘർഷ മേഖലയിലെ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 എഫ്‌ഐആറുകള്‍ പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര, മജ്പൂര്‍, കരാവല്‍ നഗര്‍ പ്രദേശങ്ങളില്‍ ഇന്നലെ വൈകീട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുമന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയെന്നും ഇത് നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംഘര്‍ഷം തുടങ്ങി മൂന്ന് ദിവസം പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913