കത്തോലിക്കാ സഭയ്ക്ക് ഇന്ന് മുതൽ കൊയ്ത്തുകാലം തുടങ്ങി !

ആഗോള കത്തോലിക്കാസഭയിൽ ഇന്ന് മുതൽ ഒരു കൊയ്ത്തുകാലം ആരംഭിക്കുകയാണ്. കഥകളും തിരക്കഥകളും മെനെഞ്ഞെടുത്തു ഓരോ സുവിശേഷ പ്രഘോഷകരും, ഇടവക വികാരിമാരും, ധ്യാന കേന്ദ്ര മുതലാളിമാരും പാവം വിശ്വാസികളെ വിരട്ടിയും വരട്ടിയും കരയിപ്പിച്ചും പേടിപ്പിച്ചും മുതലെടുക്കുന്ന നോമ്പ് കൃഷിക്കാലം. !!! പീഡാനുഭവ കൊയ്ത്തുകാലം !!! തങ്ങളുടെ ഇഷ്ടാനുസരണം വചനം വ്യാഖ്യാനിച്ചു വിശ്വാസികളെ ചൂഷണംചെയ്തു നേർച്ചപ്പെട്ടിയും സ്വന്തം കീശയും വീർപ്പിച്ചു സായൂജ്യം അടയുന്ന ഈ പീഡാനുഭവ നോമ്പുകാലത്തു തീവെട്ടി കൊള്ളക്കാരായ കത്തോലിക്കാ പുരോഹിതന്മാരുടെ ചതിയിൽപെടാതിരിക്കാൻ വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കേണ്ടകാലം കൂടിയാണെന്ന് ഡോമിനിക് സാവിയോ. നോമ്പ് കൃഷിക്കാലത്തെ കത്തോലിക്കാസഭയുടെ തട്ടിപ്പുകളെ വിവരിച്ചുകൊണ്ട് ഈസ്റ്റർ നോമ്പ് തുടങ്ങുന്ന ദിവസം തന്നെ കത്തോലിക്കാ വിശ്വാസി കൂടിയായ സാവിയോ ഫെയ്‌സ്‌ബുക്കിൽ ഇട്ട കുറിപ്പ് വിശ്വാസികൾക്കിടയിൽ വൈറലാകുകയാണ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചുവടെ:

#മനുഷ്യാ_നീ_മണ്ണാകുന്നു…….

ആഗോള കത്തോലിക്കാസഭയിൽ ഇന്ന് ഓരോ മനുഷ്യന്റെയും നെറ്റിയിൽ കരിക്കുരിശ് വരച്ചുകൊണ്ട് പുരോഹിതൻ പറയുകയാണ്…..

“മനുഷ്യാ നീ മണ്ണാകുന്നു”…… !!!

എന്നാൽ, സഭയെ സംബന്ധിച്ചിടത്തോളം ഇന്നുമുതൽ
ഒരു കൊയ്ത്തുകാലം ആരംഭിക്കുകയാണ്. “സാമ്പത്തിക വരുമാനകാലം.” !!!

ഇന്ത്യയിലെ മിക്ക രൂപതകളും ഈ പീഡാനുഭവകാലം വിശ്വാസികളെ
പലവിധ ചൂഷണങ്ങൾക്ക് ഇരയാക്കും.

40 ദിവസ നോമ്പ് ഇന്ന് ആരംഭിക്കുകയാണ്……

കർത്താവിന്റെ പീഡാനുഭവം, മാതാവിന്റെ ആകുലതകളും വ്യാകുലങ്ങളും, ധൂർത്തപുത്രന്റെ കഥ,
ഒടുക്കത്തെ അത്താഴം, ഓശാന, കാലുകഴുകൾ, തോട്ടത്തിലെ കർത്താവിന്റെ പ്രാർത്ഥന,
യൂദാസിന്റെ ഒറ്റിക്കൊടുക്കൽ,
കർത്താവിനെ പിടിക്കുന്നതും അടിക്കുന്നതും കൊല്ലുന്നതും…..

പിന്നീട് അടക്കവും, ഒടുക്കവും….. ഉയിർത്തെഴുന്നേൽപ്പും !!!

കഥകളും തിരക്കഥകളും മെനെഞ്ഞെടുത്തു ഓരോ സുവിശേഷ പ്രഘോഷകരും, ഇടവക
വികാരിമാരും, ധ്യാന കേന്ദ്ര മുതലാളിമാരും പാവം വിശ്വാസികളെ
വിരട്ടിയും വരട്ടിയും കരയിപ്പിച്ചും പേടിപ്പിച്ചും മുതലെടുക്കുന്ന നോമ്പ് കൃഷിക്കാലം. !!! പീഡാനുഭവ കൊയ്ത്തുകാലം !!!

ബൈബിളിൽനിന്നും വ്യത്യസ്തമായി
തങ്ങളുടെ ഇഷ്ടാനുസരണം വചനം വ്യാഖ്യാനിച്ചു വിശ്വാസികളെ ചൂഷണംചെയ്തു നേർച്ചപ്പെട്ടിയും സ്വന്തം കീശയും വീർപ്പിച്ചു സായൂജ്യം അടയുന്ന ഈ പീഡാനുഭവ നോമ്പുകാലത്തു വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കേണ്ടകാലം വളരേ അതിക്രമിച്ചിരിക്കുന്നു….

മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഒന്നുമുതൽ മുപ്പത്തിനാലുവരെയുള്ള (6:1-34)
വാക്യങ്ങൾ സാധാരണ ഒരു വിശ്വാസി തന്റെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് വായിച്ചു ധ്യാനിച്ചാൽ, ഈ പീഡാനുഭവകാലം
എങ്ങിനെ ആയിരിക്കണം….. തന്റെ ജീവിതവും പ്രവർത്തികളും എങ്ങനെയായിരിക്കണം എന്നൊക്കെ വിവേചിച്ചറിയുവാനും അത് പ്രവർത്തികമാക്കുവാനും സാധിക്കും.

സഭയിലെ ചൂഷകരുടെ പിടിയിൽനിന്നും നമ്മൾ രക്ഷപെടേണ്ടകാലം വളരേ അതിക്രമിച്ചിരിക്കുന്നു.

നമ്മൾ വിവേകത്തോടെ ഉണർന്നു പ്രവർത്തിച്ചു ജീവിക്കേണ്ടകാലം അടുത്തെത്തിയിരിക്കുന്നു….

ഇനിയും നമ്മൾ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥകൾകേട്ട് സ്വയം വഞ്ചിതരാകാതെ,
ജീവിതത്തിൽ മറ്റുള്ളവർക്ക് നല്ലത് ചെയ്ത്, നന്മ പ്രവർത്തിച്ചു സ്വന്തം ജീവിതങ്ങളെ സ്വർഗ്ഗമാക്കാം…..!!!

സഭയിലെ തട്ടിപ്പുകളെയും, വെട്ടിപ്പുകളെയും, കച്ചവടങ്ങളെയും, അതുമായി ബന്ധപ്പെട്ടവരുടെ പൊള്ളത്തരങ്ങളെയും മനസ്സിലാക്കി
ഈ നോമ്പുകാലത്തു നമുക്ക് വിവേകവും അറിവും ദൈവാനുഭവവുമുള്ള വിശ്വാസികളായിമാറാം….. ഉറക്കത്തിൽനിന്നും എഴുന്നേൽക്കാം…. അടിമത്വത്തിന്റെ ചങ്ങലകൾ പൊട്ടിക്കാം…. !!!

ദൈവത്തിന് പ്രീതികരമായതും, ചെയ്യേണ്ട നന്മ ഏതെന്നും നമ്മൾ തിരിച്ചറിയണം.

വിശക്കുന്നവനും, ഉടുക്കാൻ വസ്ത്രമില്ലാത്തവനും, ദാഹിക്കുന്നവനും, കിടക്കാൻ വീടില്ലാത്തവനും, രോഗിയും, അനാഥരും, വിധവകളും, പരദേശികളുമൊക്കെയാണ് കർത്താവിന്റെ ലിസ്റ്റിലുള്ളത്….. !!!

പള്ളിപണിയും, ആശുപത്രി കെട്ടിപ്പൊക്കലും, മറ്റ് സഭാസ്ഥാപനങ്ങൾ ഉണ്ടാക്കുന്നതൊന്നും യേശുക്രിസ്തുവിന്റെ ലിസ്റ്റിലില്ല
പ്രിയ വിശ്വാസികളെ…… !!!

മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഇരുപത്തിനാലിൽ
(6:24) വളരേ വ്യക്തമായി പറയുന്നുണ്ട്….. ദൈവത്തെയും മാമ്മോനെയും (സാത്താൻ) കുറിച്ച്.

നിങ്ങളുടെ നേർച്ചകളും, നേർച്ചപ്പെട്ടികളും, അരമനകളിലേക്കും ഇടവകകളിലേക്കും കൊടുക്കുന്ന സംഭാവനകളും കർത്താവ് സ്വീകരിക്കുന്നില്ലയെന്നോർക്കുക…. !!!

അതെല്ലാം പാഴ്‌വേലകളും….. ദൈവ സന്നിധിയിൽ അറപ്പുളവാക്കുന്ന പ്രവർത്തികളുമാണെന്നോർക്കുക….!!!

നന്മയും നന്മ പ്രവർത്തികളുമാണ് ദൈവത്തിന് സ്വീകാര്യം.

യേശുമനോഭാവം ഉൾക്കൊണ്ടുകൊണ്ടുള്ള ജീവിതം….. !

സ്വന്തം വരുമാനത്തിലും സമ്പാദ്യത്തിലും സമ്പത്തിലും അഹങ്കരിക്കാത്ത ജീവിതം…..

നന്മയും, വിനയവും, എളിമയും, സൽപ്രവർത്തികളും നിറഞ്ഞ ജീവിതം……

പുരോഹിതനോ മെത്രാനോ സഭാധികാരികൾക്കോ ജീവിതവും സമ്പത്തും പണയപ്പെടുത്തി അടിമയായി ഭയപ്പെട്ടു ജീവിക്കുവാനുള്ള ജീവിതമല്ല ദൈവം ആഗ്രഹിക്കുന്നത്…..

ഈ പീഡാനുഭവകാലം ഒരു മാറ്റത്തിന്റെ…… പുതിയതും ഉറച്ചതുമായ തീരുമാനങ്ങളുടെ
കാലമാകട്ടെ…. !

നേർച്ചയും….. നേർച്ചപ്പെട്ടികളുമില്ലാത്ത…..സംഭാവനകളും കള്ള പിരിവുകളുമില്ലാത്ത…… സ്വന്തം കൈകൊണ്ടു അർഹിക്കുന്നവർക്ക് നന്മചെയ്യുന്ന ഒരു പുതിയ പീഡാനുഭവ നോമ്പുകാലം നമുക്ക് പടുത്തുയർത്താം സഹോദരങ്ങളേ….. !!!

നമുക്ക് ജീവിക്കാം….. യേശുവിനോടുകൂടെ യേശുമനോഭാവം ഉൾക്കൊണ്ടുകൊണ്ട് ….. !!!

ഡോമിനിക് സാവിയോ ചെന്നൈ.
(ഈ പോസ്റ്റിന്റെ അവകാശം എനിയ്ക്ക് സ്വന്തം)

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913