കൊല്ലം ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. കൊല്ലം ഇളവൂരില്‍ നിന്നാണ് ഒന്നാം ക്ലാസുകാരിയായ ദേവ നന്ദ എന്ന കുട്ടിയെ കാണാതായത്. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്. മഞ്ഞ നിറത്തിലുള്ള പാന്റ്സും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പത്ത് മണിയോടെയാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ കാണാതായിരിക്കുന്നത്. ഈ സമയം വീട്ടില്‍ അമ്മ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു. ഇളവൂര്‍ സരസ്വതി വിദ്യാനഗര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ നന്ദ. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913