ഡല്‍ഹി വംശഹത്യ: മരണസംഖ്യ 38 ആയി; കലാപം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഗുജറാത്ത് വംശഹത്യാ മോഡലിൽ ഡല്‍ഹിയിൽ സംഘപരിവാർ തീവ്രവാദികൾ ആസൂത്രണം ചെയ്ത കലാപത്തില്‍ മരണസംഖ്യ 38 ആയി. ആക്രമണത്തില്‍ പരുക്കേറ്റ് ഇരുനൂറിലധികം പേര്‍ ചികിത്സയിലാണ്. നൂറിലേറെ കുടുംബങ്ങള്‍ കലാപകാരികളെ ഭയന്ന് ബന്ധു വീടുകളില്‍ താമസിക്കുകയാണ്.ഡല്‍ഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരാന്‍ ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. കലാപകാരികളെ ഭയന്ന് ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാനാകൂ.

ഇതിനിടെ ഡല്‍ഹിയില്‍ കലാപം ആളിക്കത്തിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചതായി ഡല്‍ഹി പോലീസ് കണ്ടെത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അക്രമികളെ സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് അക്രമികളെ വിളിച്ചുവരുത്താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി.

കപാലം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തെ നയിക്കും. ആദ്യ സംഘത്തെ ഡി.സി.പി ജോയ് തിര്‍കെയും രണ്ടാം സംഘത്തെ ഡി.സി.പി രാജേഷ് ഡിയോയും നയിക്കും.

രണ്ട് സംഘങ്ങളുടെയും പൊതുവായ മേല്‍നോട്ട ചുമതല അഡീഷണല്‍ കമ്മീഷണര്‍ ബി.കെ സിംഗ് നിര്‍വഹിക്കും. ഡല്‍ഹി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസം നീണ്ടുനിന്ന കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 48 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 48 എഫ്.ഐ.ആറുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

ഓരോ സംഘത്തിലും നാല് അസിസ്റ്റന്റ് കമ്മീണഷര്‍മാര്‍ വീതം ഉണ്ടായിരിക്കും. മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും വീതം ഓരോ അന്വേഷണ സംഘത്തിലും ഉണ്ടായിരിക്കും. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ കലാപം ആളിക്കത്തിയിട്ടും നിഷ്‌ക്രിയരായിരുന്ന ഡല്‍ഹി പോലീസിനെതിരെ കോടതിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ ഉം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.ആവശ്യപ്പെട്ടിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913