കൊല്‍ക്കത്തയിലെ ഗോലി മാരോ മുദ്രാവാക്യം; ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ നടത്തിയ പൊതുയോഗത്തിനിടയില്‍ ഗോലി മാരോ മുദ്രാവ്യം വിളിച്ച മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് ഐ പി സി 505, 506, 34, 153 അ എന്നീ കുറ്റങ്ങള്‍ ചുമത്തി മമതയുടെ പോലീസ് പൊക്കിയത്.

ഷായുടെ റാലിക്കിടെ ബി ജെ പി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക വീശിക്കൊണ്ട് ഗോലി മാരോ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപെട്ടത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊല്‍ക്കത്തയിലെത്തിയ അമിത് ഷാ്‌ക്കെതിരെ ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണം എന്ന് ബി ജെ പി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചത്.