നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കാനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും മോദി വ്യക്തമാക്കി.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും മോദി വ്യക്തമാക്കി.

വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലക്ഷങ്ങളാണ് മോദിയെ പിന്തുടരുന്നത്. നിലവില്‍ ട്വിറ്ററില്‍ അഞ്ചുകോടി ഫോളോവേഴ്‌സുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ നരേന്ദ്രമോദിയാണ്. ഫേസ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത് .അതേ സമയം മോദിയുടെ അപ്രതീക്ഷിത നീക്കത്തിന് പിറകില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.